newsroom@amcainnews.com

ഇമിഗ്രേഷൻ ലെവൽ പ്ലാൻ: പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താം

കാനഡയിലെ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കാൻ 2026 ഇമിഗ്രേഷൻ ലെവൽ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇതിനായി പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. താല്പര്യമുള്ളവർക്ക് ജൂൺ 14-നകം തങ്ങളുടെ പ്രതികരണങ്ങൾ ഔദ്യോഗികമായി നിർദ്ദേശിക്കാം.

ഈ സർവേയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഐആർസിസി അറിയിച്ചു. സർവേയുടെ ഭാഗമായി ലഭിക്കുന്ന നിർദ്ദേശങ്ങൾ വേഗത്തിൽ അപഗ്രഥിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കും. എന്നാൽ എഐ ഉപയോഗിക്കുന്നതിന് മുൻപായി വ്യക്തിവിവരങ്ങളും കമ്പനികളുടെ പേരുകളും പൂർണ്ണമായും നീക്കം ചെയ്യുമെന്നും ഐആർസിസി റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനത്തോടെ പുറത്തുവിടുന്ന അന്തിമ റിപ്പോർട്ടിൽ വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താതെയായിരിക്കും വിവരങ്ങൾ പ്രസിദ്ധീകരിക്കുക. സർവേയിൽ പങ്കെടുക്കുന്നവർ തങ്ങൾ ഒരു വ്യക്തി എന്ന നിലയിലാണോ അതോ ഒരു സംഘടനയെ പ്രതിനിധീകരിച്ചാണോ അഭിപ്രായം രേഖപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കണം. അധിക്ഷേപകരമോ വിവേചനപരമോ ആയ ഭാഷകൾ ഒഴിവാക്കി മാന്യമായ രീതിയിൽ വേണം നിർദ്ദേശങ്ങൾ സമർപ്പിക്കാനെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Top Picks for You
Top Picks for You