newsroom@amcainnews.com

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

ന്യൂഡൽ‌ഹി: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചതായി വ്യോമസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാൻ അവരുടെ ഡ്രോണുകൾ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ബെംഗളൂരുവിലെ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7നാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. 9 ഭീകര കേന്ദ്രങ്ങൾ പുലർച്ചെയുള്ള ആക്രമണത്തിൽ തകർത്തു. 25 മിനിറ്റിൽ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായി. ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റിരുന്നു.

You might also like

കാനഡയ്ക്കെതിരായ തീരുവകൾ: ഡോണൾഡ് ട്രംപിൻ്റെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടിയെ ആശങ്കയിലാക്കുന്നുവെന്ന് റിപ്പോർട്ട്

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ഒന്റാരിയോയിലെ ആശുപത്രിയിൽ മനുഷ്യ ഹൃദയ ഗവേഷണങ്ങൾക്കായി നായ്ക്കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഡോക്ടർമാരുടെ സംഘടന

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

Top Picks for You
Top Picks for You