newsroom@amcainnews.com

മറ്റുള്ള താരങ്ങളുടെ സിനിമകൾ ഞാൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ എന്റെ സിനിമ വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുന്നു; അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ല എന്നായിരിക്കുമെന്ന് സൽമാൻ ഖാൻ

ൽമാൻ ഖാൻ നായകനായി വന്ന ചിത്രമാണ് സികന്ദർ. എ ആർ മുരുഗദോസ്സാണ് സംവിധാനം. സികന്ദറിന് മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. തനിക്ക് പിന്തുണ വേണം എന്നാണ് സൽമാൻ ഖാൻ ആവശ്യപ്പെടുന്നത്. ബോളിവുഡിലെ മറ്റുള്ള താരങ്ങളുടെ സിനിമകൾ താൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ എന്റെ സിനിമ വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുന്നു. അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ല എന്നായിരിക്കും എല്ലാവർക്കും പിന്തുണ ആവശ്യമാണ് തനിക്കും എന്നും നടൻ വ്യക്തമാക്കി.

സൽമാൻ ഖാന്റെ സികന്ദർ 123 കോടി രൂപ ആഗോളതലത്തിൽ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അത്ര മികച്ച പ്രതികരണമല്ല ചിത്രത്തിന് തിയറ്റുകളിൽ നിന്ന് ലഭിക്കുന്നത് എന്നും റിപ്പോർട്ടും. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിൻറേതെന്നും അതിനാൽത്തന്നെ തുടക്കം മുതൽ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും വെങ്കി റിവ്യൂസ് എന്ന ​ഹാൻഡിൽ കുറിച്ചു. ജീവനില്ലാത്ത കഥയുള്ള, എൻ​ഗേജ് ചെയ്യിക്കാത്ത, ഡൾ ആക്ഷൻ ഡ്രാമ എന്നാണ് ലെറ്റ്സ് സിനിമ എന്ന ​ഹാൻഡിൽ കുറിച്ചിരിക്കുന്നത്.

ടൈഗർ 3യാണ് സൽമാൻ ഖാൻ ചിത്രമായി മുമ്പ് പ്രദർശനത്തിനെത്തിയത്. ടൈഗർ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനിൽ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോർട്ട്. ആഗോളതലത്തിൽ ടൈഗർ 3 454 കോടി രൂപ ആകെ നേടിയപ്പോൾ 39.5 കോടി ഇന്ത്യയിൽ മാത്രം നേടി.ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗർ 3 സിനിമ പ്രദർശനത്തിന് എത്തിയത്. എങ്കിലും സൽമാൻ ഖാൻ നായകനായ ചിത്രം തളർന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സൽമാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറാൻ മനീഷ് ശർമ സംവിധാനം ചെയ്‍ത ടൈഗർ 3ക്കും സാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

You might also like

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

Top Picks for You
Top Picks for You