newsroom@amcainnews.com

എറിക് ചുഴലിക്കാറ്റ്: മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാർ ജാഗ്രത പാലിക്കണം; യാത്രാ ഉപദേശം നൽകി കാനഡ

മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യാത്രാ ഉപദേശം നൽകി കനേഡിയൻ സർക്കാർ. അപകടസാധ്യത കണക്കിലെടുത്താണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിവേഗം ശക്തിപ്രാപിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ എറിക്കിന്റെ അപകടങ്ങളെ കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ബഹിയാസ് ഡി ഹുവാറ്റുൽകോ മുതൽ ടെപ്കാൻ ഡി ഗലീന വരെയുള്ള തെക്കുപടിഞ്ഞാറൻ തീരത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും കനേഡിയൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
ജൂൺ 19 ന് ബഹിയാസ് ഡി ഹുവാൽട്ടുൽക്കോയ്ക്കും ടെപ്കാൻ ഡി ഗലീനയ്ക്കും ഇടയിൽ ഒരു ചുഴലിക്കാറ്റായി എറിക് കരയിലേക്ക് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. കൊടുങ്കാറ്റിനെ തുടർന്ന് അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഗതാഗതം, വൈദ്യുതി വിതരണം, ജലവിതരണം, ഭക്ഷ്യവിതരണം, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ, അടിയന്തര സേവനങ്ങൾ, വൈദ്യസഹായം എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും തടസ്സപ്പെടുത്തിയേക്കാമെന്നും കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

തെക്കൻ മെക്‌സിക്കോയിലുള്ള കനേഡിയൻ പൗരന്മാർ ബാധിത പ്രദേശത്താണെങ്കിൽ ജാഗ്രത പാലിക്കുക. പ്രാദേശിക വാർത്തകളും കാലാവസ്ഥാ റിപ്പോർട്ടുകളും നിരീക്ഷിക്കുക. പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും ഉപദേശത്തിൽ പറയുന്നു.
യുഎസ് നാഷണൽ ഹരിക്കേൻ സെന്ററിന്റെ(എൻഎച്ച്‌സി) വെബ്‌സൈറ്റിൽ അപ്‌ഡേറ്റുകൾ കാണാം.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

Top Picks for You
Top Picks for You