newsroom@amcainnews.com

കാനഡയിൽ കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കഴിഞ്ഞ നാല് വർഷത്തെ അപേക്ഷിച്ച് കാനഡയിൽ കൗമാരക്കാർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുന്നതായി പുതിയ റിപ്പോർട്ട്. പിടിയിലാകുന്ന കൗമാരക്കാരിൽ പകുതിയോളം പേരും മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആവർത്തന കുറ്റവാളികളാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. കൂടാതെ, മോഷണം പോലുള്ള കുറ്റങ്ങളിൽ നിന്ന് മാറി കൂടുതൽ അക്രമസ്വഭാവമുള്ള കുറ്റകൃത്യങ്ങളിലേക്ക് കൗമാരക്കാർ തിരിയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (YCJA) അനുസരിച്ച് കുറ്റം ചുമത്തപ്പെടുന്ന കൗമാരക്കാർക്ക് ഔദ്യോഗിക താക്കീത്, പിഴ, കമ്മ്യൂണിറ്റി സർവീസ്, പ്രൊബേഷൻ അല്ലെങ്കിൽ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളിലെ ശിക്ഷ എന്നിവയാണ് നൽകിവരുന്നത്.

2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ 12-നും 17-നും ഇടയിൽ പ്രായമുള്ള 56,956 കുട്ടികൾക്കെതിരെ കേസെടുത്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇതിൽ 13,000-ത്തോളം കേസുകൾ സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളാണ്. വാഹന – വീട് മോഷണം, തട്ടിപ്പ്, പൊതുമുതൽ നശിപ്പിക്കൽ, കവർച്ച മുതൽ സൂക്ഷിക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രോപ്പർട്ടി കേസുകളിൽ ഏർപ്പെട്ടവരിൽ 10,000-ത്തോളം പേർ ആൺകുട്ടികളും 2,301 പേർ പെൺകുട്ടികളുമാണ്. കൂടാതെ വ്യക്തികൾക്ക് നേരെയുള്ള അക്രമങ്ങളും ഭീഷണികളും ഉൾപ്പെടെയുള്ള 22,042 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ, മയക്കുമരുന്ന്-ആയുധ നിയമ ലംഘനങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

10 Canadian youths died from injuries during e-scooter, e-bike use in 2025: report

ഇ-സ്‌കൂട്ടർ, ഇ-ബൈക്ക് അപകടങ്ങൾ: കാനഡയിൽ കഴിഞ്ഞ വർഷം 10 കുട്ടികൾ മരിച്ചു: റിപ്പോർട്ട് പുറത്ത്

Indian-origin PhD student missing during trekking in California found dead

കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ പിഎച്ച്.ഡി വിദ്യാർത്ഥി മരിച്ച നിലയിൽ

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

ഇ.കോളി അണുബാധ: കാൽഗറി പ്രൈറി വിൻഡ്‌സ് പാർക്ക് സ്പ്ലാഷ് പാഡ് താൽക്കാലികമായി അടച്ചു

CUSMA കരാർ റദ്ദാക്കിയാൽ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി: റിപ്പോർട്ട്

Top Picks for You
Top Picks for You