newsroom@amcainnews.com

മാർക്ക് സക്കർബർ​ഗിൻ്റെ 14 വർഷം പഴക്കമുള്ള ഹൂഡിക്ക് എന്ത് വില വരും? 14 ലക്ഷം രൂപ! ലേലത്തൽ ഹിറ്റായി സക്കർബർ​ഗിൻ്റെ പ്രിയ വസ്ത്രം

മാർക്ക് സക്കർബർ​ഗിൻ്റെ ഹൂഡിക്ക് എന്ത് വില വരും? ലോസ് ഏഞ്ചൽസിൽ നടന്ന ലേലത്തിൽ ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗിൻ്റെ ഹൂഡി വസ്ത്രം വിറ്റുപോയത് 15,875 ഡോളറിനാണ്. അതായത് ഏകദേശം 14 ലക്ഷം രൂപയ്ക്ക്. 2010-ൽ സക്കർബർഗ് നിരവധി തവണ ഈ ഹുഡി ധരിച്ച് എത്തിയിട്ടുണ്ട്. ആൾട്ടർനേറ്റീവ് ബ്രാൻഡിൻ്റെ ഈ ഹുഡി ടൈം മാഗസിൻ്റെ “പേഴ്‌സൺ ഓഫ് ദി ഇയർ” അവാർഡ് വാങ്ങിക്കാൻ എത്തിയപ്പോൾ സക്കർബർഗ് ധരിച്ചിരുന്നു. ഏകദേശം 1,000 ഡോളറിന് ഈ വസ്ത്രം വിറ്റുപോകുമെന്ന് ഊഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് പ്രതീക്ഷ തെറ്റിക്കുന്ന ഒന്നായിരുന്നു.

ലേലത്തൽ ഈ ഹുഡി സ്വന്തമാക്കിയ വ്യക്തിക്ക് മാർക്ക് സക്കർബർ​ഗിൻ്റെ കൈപ്പടയിൽ എഴുതിയ ഒരു കത്തും ലഭിച്ചിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത്, ഇത് എന്റെ പ്രിയപ്പെട്ട ഹൂഡികളിൽ ഒന്നാണ്. ഫേസ്ബുക്കിൻ്റെ ആദ്യകാലങ്ങളിൽ എപ്പോഴും ഞാൻ ഇത് ധരിച്ചിരുന്നു. അകത്തെ ലൈനിംഗിൽ ഞങ്ങളുടെ ഫേസ്ബുക്കിൻ്റെ ദൗത്യ പ്രസ്താവന പോലും ഉണ്ട്. ആസ്വദിക്കൂ! – മാർക്ക് സക്കർബർഗ്”. എന്നാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട ചെയ്തിട്ടുണ്ട്.

ലേല സ്ഥാപനം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് മെറ്റാ സിഇഒ 2010-ൽ നിരവധി തവണ ഈ ഹൂഡി ധരിച്ചിരുന്നു, കറുത്ത നിറത്തിലുള്ള ഈ ആൾട്ടർനേറ്റീവ് ബ്രാൻഡ് ഹൂഡിയിൽ ഫേസ്ബുക്ക് മിഷൻ സ്റ്റേറ്റ്മെന്റ് ലോഗോ പ്രിന്റ് ചെയ്ത് കസ്റ്റം-മെയിഡ് ചെയ്തതാണ്. ലേലത്തിൽ വിറ്റഴിക്കപ്പെട്ട മറ്റ് ജനപ്രിയ ഇനങ്ങളിൽ ഒന്ന് ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സ് ധരിച്ചിരുന്ന സിഗ്നേച്ചർ ബോ ടൈ ആണ്. ഇത് 35,750 ഡോളറിന് അതായത് ഏകദേശം 31 കോടി രൂപയാക്കാണ് വിറ്റഴിക്കപ്പട്ടത്. പച്ച വിൽക്സ് ബാഷ്ഫോർഡ് ബ്രാൻഡ് ബോ ടൈ 1984-ൽ മാക്കിന്റോഷ് കമ്പ്യൂട്ടർ ലോഞ്ചിനായി സ്റ്റീവ് ജോബ്‌സ് ധരിച്ചിരുന്നു.

You might also like

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

Top Picks for You
Top Picks for You