യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ഹിമാനിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

ചണ്ഡിഗഡ്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിൻറെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാനിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബഹാദുർഗഡ് സ്വദേശിയും ഹിമാനി നർവാളിൻറെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായതെന്ന് പ്രാഥമിക വിവരം. ഇയാളുടെ മറ്റ് വിശദാംശങ്ങളോ എന്തിനാണ് കൊലപ്പെടുത്തിയതെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. റോഹ്തക് – ദില്ലി […]
ടെക് മേഖലയിലെ പിരിച്ചുവിടലുകളിൽ വലിയ വർദ്ധന, ഫെബ്രുവരിയിൽ ജോലി നഷ്ടമായത് 15,994 പേർക്ക്; എന്തുകൊണ്ടാണ് വലിയ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത്?

ഫെബ്രുവരി മാസത്തിൽ ടെക് മേഖലയിലെ പിരിച്ചുവിടലുകളിൽ വലിയ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. ടെക് പ്രൊഫഷണലുകൾക്ക് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും മോശം മാസങ്ങളിൽ ഒന്നായിരുന്നു 2025 ഫെബ്രുവരി. കഴിഞ്ഞ മാസം ടെക് ഭീമന്മാരായ മെറ്റ, എച്ച്പി, വർക്ക്ഡേ തുടങ്ങിയ കമ്പനികൾ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഫെബ്രുവരിയിൽ 46 കമ്പനികൾ 15,994 ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫെബ്രുവരിയിൽ പിരിച്ചുവിടലുകളിൽ വർദ്ധനവുണ്ടായി. ജനുവരിയിൽ 25 കമ്പനികളിലായി 5641 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. ഫെബ്രുവരിയുടെ തുടക്കത്തിൽ, മെറ്റ തങ്ങളുടെ ജീവനക്കാരുടെ […]
മാർക്ക് സക്കർബർഗിൻ്റെ 14 വർഷം പഴക്കമുള്ള ഹൂഡിക്ക് എന്ത് വില വരും? 14 ലക്ഷം രൂപ! ലേലത്തൽ ഹിറ്റായി സക്കർബർഗിൻ്റെ പ്രിയ വസ്ത്രം

മാർക്ക് സക്കർബർഗിൻ്റെ ഹൂഡിക്ക് എന്ത് വില വരും? ലോസ് ഏഞ്ചൽസിൽ നടന്ന ലേലത്തിൽ ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗിൻ്റെ ഹൂഡി വസ്ത്രം വിറ്റുപോയത് 15,875 ഡോളറിനാണ്. അതായത് ഏകദേശം 14 ലക്ഷം രൂപയ്ക്ക്. 2010-ൽ സക്കർബർഗ് നിരവധി തവണ ഈ ഹുഡി ധരിച്ച് എത്തിയിട്ടുണ്ട്. ആൾട്ടർനേറ്റീവ് ബ്രാൻഡിൻ്റെ ഈ ഹുഡി ടൈം മാഗസിൻ്റെ “പേഴ്‌സൺ ഓഫ് ദി ഇയർ” അവാർഡ് വാങ്ങിക്കാൻ എത്തിയപ്പോൾ സക്കർബർഗ് ധരിച്ചിരുന്നു. ഏകദേശം 1,000 ഡോളറിന് ഈ വസ്ത്രം വിറ്റുപോകുമെന്ന് ഊഹങ്ങൾ ഉണ്ടായിരുന്നെങ്കിലും […]
ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ടതോടെ ബംഗളുരു പൊലീസിന് ചാകര! ഒറ്റ ദിവസം കൊണ്ട് 1859 പേരിൽനിന്ന് 9.6 ലക്ഷം രൂപ പിഴയടപ്പിച്ചു

ബംഗളുരു: ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ബംഗളുരു പൊലീസ്. ഇവരുടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ ഉദ്യോഗസ്ഥർ തുനിഞ്ഞിറങ്ങിയപ്പോൾ ഒറ്റ ദിവസം കൊണ്ട് പിഴ ലഭിച്ചത് 1859 പേർക്ക്. ആകെ 9.6 ലക്ഷം രൂപ ഇങ്ങനെ പിഴ ഈടാക്കിയെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചു. റോഡുകൾ സുരക്ഷിതമാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇ-കൊമേഴ്സ് ഡെലിവറി വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രിക് […]
പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ, പൊലീസിൽ കീഴടങ്ങി

തൃശൂർ: വേളക്കോട് സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ. പിരിച്ചുവിട്ടതിന് വൈരാഗ്യം എന്നാണ് പ്രതിയായ ടിറ്റോ തോമസ് പൊലീസിൽ നൽകിയ മൊഴി. പുലർച്ചെ മൂന്ന് മണിയോടെ കമ്പനിയിൽ എത്തിയ ടിറ്റോ തീയിട്ട ശേഷം ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയച്ചു. ശേഷം സ്വമേധയാ ഫയർ ഫോഴ്സിൽ വിവരം അറിയിച്ച്, പേരാമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. അതേ സമയം, ജോലിയിൽ തിരിച്ചെടുത്തതായും തിങ്കളാഴ്ച നേരത്തെ എത്താൻ പറഞ്ഞപ്പോൾ ‘കമ്പനി ഉണ്ടെങ്കിൽ’ എത്താം എന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നതെന്ന് ഉടമ സ്റ്റീഫൻ […]
ഷഹബാസ് വധക്കേസ്: പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ പ്രതികളായ അഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയെഴുതി

കോഴിക്കോട്: പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയെഴുതി. പ്രതികളെ പാർപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് ഇവർക്കായി പരീക്ഷ കേന്ദ്രമൊരുക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട 85 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഷഹബാസ് വധക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കേരളമെങ്ങുമുള്ള പത്താം ക്ലാസ് വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷയോടെ പരീക്ഷ ഹാളിലേക്ക് എത്തുമ്പോൾ സഹപാഠികളുടെ ക്രൂരതയ്ക്കിരയായി ജീവൻപൊലിഞ്ഞ ഷഹബാസിനെക്കുറിച്ചുള്ള […]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പൂർണ ബോധത്തോടെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നത്, പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ മാറിയാൽ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. വെഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകും. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ […]
അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാർ, പക്ഷേ യുക്രൈൻറെ നിലപാട് കേൾക്കണമെന്ന് യുക്രൈൻ പ്രസിഡൻറ് വ്ളോഡിമർ സെലൻസ്‌കി

കീവ്: യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് യുക്രൈൻ പ്രസിഡൻറ് വ്ളോഡിമർ സെലൻസ്‌കി. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈൻറെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തൻറെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് […]
എലിയെ പേടിച്ചു ഇല്ലം ചുടുന്നവർ…
ഷാജി ഏബ്രഹാം ഷൈനി തന്റെ രണ്ടു പെണ്മക്കളെകൊണ്ട് തീവണ്ടിയുടെ മുമ്പിൽ ചാടി ജീവനൊടുക്കി , നേഴ്‌സായ തനിക്കു ജോലി കൊടുക്കാൻ വിസമ്മതിച്ച സഭയോടും സ്ഥാപനത്തോടുമുള്ള പ്രതിഷേധമോ അല്ലെങ്കിൽ മുമ്പിലുള്ള വഴികൾ അടഞ്ഞുപോയ ഒരു മാതാവിന്റെ അറ്റകൈ പ്രയോഗമോ എന്തുവേണമെങ്കിലും അതിനെ വിളിയ്ക്കാം. സമൂഹമാധ്യമങ്ങളിൽ കൂടി കുറ്റപ്പെടുത്തലും ആക്രോശങ്ങളും ഒത്തിരി കേൾക്കുന്നുണ്ട് ഈ വിഷയത്തിൽ. എന്നാൽ മറ്റൊരു വശത്തുകൂടി ഞാൻ ഈ വിഷയത്തെ ഒന്ന് നോക്കിക്കാണാൻ ശ്രമിക്കുന്നു. അതിനു എന്റെ ദേശത്തു നടന്ന ഒരു സംഭവം എഴുതിക്കൊണ്ടാവട്ടെ. അഞ്ചു […]