newsroom@amcainnews.com

ആശുപത്രി ബിൽ 96311 ഡോളർ; ആദ്യം കൈമലർത്തി ഇൻഷൂറൻസ് കമ്പനി: അനിശ്ചിതത്വത്തിലായത് ഇന്ത്യൻ കുടുംബം

ഒന്റാരിയോ: ബ്രാംപ്ടണിലുള്ള കുടുംബത്തെ സന്ദർശിക്കാനെത്തിയ ഇന്ത്യക്കാരിയായ വയോധികയെ അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ലഭിച്ച ബില്ല ഞെട്ടിക്കുന്നത്. ഹൈപ്പോക്‌സിക് ശ്വസന സംബന്ധമായ തകരാറിനെ തുടർന്നാണ് ആലീസ് ജോൺ എന്ന 88കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലീസ് ജോണിനെ ആറ് മാസത്തേക്ക് ഇന്ത്യയിൽ നിന്ന് ‘സൂപ്പർ വിസ’യിലാണ് കാനഡ സന്ദർശിക്കാൻ മകൻ ജോസഫ് ക്രിസ്റ്റി കൊണ്ടുവന്നത്. മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും ദീർഘകാലത്തേക്ക് കാനഡയിൽ തങ്ങാൻ അനുവദിക്കുന്നതാണ് സൂപ്പർ വിസ.

ജനുവരിയിലാണ് ആലിസ് ജോൺ കാനഡയിലെത്തിയത്. ആദ്യത്തെ കുറച്ചു ദിവസങ്ങൾക്കകം തന്നെ അവർക്ക് അസ്വസ്ഥത അനുഭവപ്പെടാനും തുടങ്ങി. ചുമ, ശ്വാസതടസ്സം, പനി എന്നിവയുടെ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടതെന്ന് ക്രിസ്റ്റി പറഞ്ഞു. ആ സമയത്ത് മകളോടൊപ്പം ഹാമിൽട്ടണിലായിരുന്നു ആലിസ് ജോൺ ഉണ്ടായിരുന്നത്. തുടർന്ന് ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവരികയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മാനുലൈഫിൽ നിന്ന് 100,000 ഡോളർ വരെ കവറേജുള്ള അടിസ്ഥാന സൂപ്പർ വിസ ട്രാവൽ ഇൻഷുറൻസ് പ്ലാൻ കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ ആലിസ് ജോണിന് ചികിത്സ നൽകിയ ശേഷം അവർക്ക് രോഗം മുമ്പുണ്ടായിരുന്നുവെന്ന് കണ്ടെത്തി ക്ലെയിം നിരസിക്കുകയായിരുന്നു. എപ്പോഴെങ്കിലും കൺജസ്റ്റീവ് ഹാർട്ട് ഫെയിലർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ പോളിസി പ്രകാരം കവറേജിന് അർഹതയുണ്ടാവില്ലെന്നാണ് കുടുംബത്തോട് പറഞ്ഞതെന്നാണ് ക്രിസ്റ്റി അറിയിച്ചത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും കാരണം മൂന്ന് വർഷം പഴക്കമുള്ള അവരുടെ ഒരു കുറിപ്പടിയിലും കൺജസ്റ്റീവ് ഹാർട്ട് ഫെയിലർ എന്ന പദം ഇല്ലായിരുന്നുവെന്നും ക്രിസ്റ്റി പറഞ്ഞു.

കവറേജ് ലഭിക്കില്ലെന്നും അവർ 96311 ഡോളർ അടക്കണമെന്നും കുടുംബത്തോടു പറഞ്ഞു. പലപ്പോഴും വൈദ്യചികിത്സ ആവശ്യപ്പെട്ടതിനുശേഷമാണ് ഇൻഷുറൻസ് കമ്പനി ചോദ്യങ്ങൾ ഉന്നയിക്കുക. ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ട്രാവൽ സെക്യുർ ഇൻകോർപ്പറേറ്റഡിന്റെ പ്രസിഡന്റ് മാർട്ടിൻ ഫയർസ്റ്റോൺ സിടിവി ന്യൂസിനോട് പറഞ്ഞത് അടിസ്ഥാന പദ്ധതിയിൽ മെഡിക്കൽ ചോദ്യങ്ങളൊന്നുമില്ലെങ്കിലും ക്ലെയിം സമയത്ത് അണ്ടർറൈറ്റിംഗ് ആരംഭിക്കുകയെന്നുമായിരുന്നു. നിലവിലുള്ള അവസ്ഥകളൊന്നും മുമ്പുണ്ടായിരുന്നില്ല എന്നു പറഞ്ഞാലും അവരുടെ രേഖകളിൽ അവർക്ക് കണ്ടെത്താൻ കഴിയുന്ന എന്തും പ്രശ്‌നമാകുമെന്നും ഒടുവിൽ കാനഡയിൽ പരിരക്ഷ ലഭിക്കില്ലെന്ന് മനസ്സിലാക്കണമെന്നും ഫയർസ്റ്റോൺ പറഞ്ഞു.

കുടുംബത്തിന് വേണ്ടി സിടിവി ന്യൂസ് മനുലൈഫുമായി ബന്ധപ്പെട്ടപ്പോൾ ചിലപ്പോൾ മെഡിക്കൽ ഫയലിന്റെ വ്യാഖ്യാനം കരാറുമായി പൊരുത്തപ്പെടാത്ത സവിശേഷ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്നും സൂക്ഷ്മമായി പരിശോധിക്കുകയും സാഹചര്യങ്ങൾ കണക്കിലെടുത്ത് ക്ലെയിം നൽകുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും പേയ്മെന്റ് പ്രക്രിയ ആരംഭിക്കുകയാണെന്നും പറഞ്ഞു. ക്ലെയിം ആദ്യം നിഷേധിച്ചെങ്കിലും മനുലൈഫ് ഇപ്പോൾ മെഡിക്കൽ ബില്ലുകൾ പൂർണ്ണമായും അടയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്. കവറേജ് എടുക്കുമ്പോൾ ആരോഗ്യത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുകയും വ്യക്തമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അതുവഴി ശരിയായ കവറേജ് ലഭിക്കുമെന്നും മനുലൈഫ് പറഞ്ഞു.

You might also like
Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

Stunning Win for India in Galle: Historic Achievement for Manav Suthar, Century for Devdutt Padikkal

ഗാലെയിൽ ഇന്ത്യക്ക് തകർപ്പൻ ജയം: മാനവ് സുതാറിന് ചരിത്രനേട്ടം, ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

Top Picks for You
Top Picks for You