newsroom@amcainnews.com

അദാനിയുൾപ്പടെ നിരവധി പേർക്കെതിരേ സ്ഫോടനാത്മകമായ റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും പുറത്ത് വിട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനി; ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നുവെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ

ദില്ലി: അദാനി കമ്പനിക്കൾക്കെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് പറയുന്നു. വളരെ അപ്രതീക്ഷിതമായ തീരുമാനമാണ് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ പുറത്തുവിട്ടത്.

2017ലാണ് ഹിൻഡൻബർ​ഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിൻഡൻബർ​ഗ്. 2020ൽ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്ഫോടനാത്മകമായ റിപ്പോർട്ടാണ് കമ്പനിക്ക് ശ്രദ്ധ നൽകിയത്. കമ്പനിയുടെ ട്രക്കിൻ്റെ പ്രവർത്തന ശേഷി വ്യാജമാണെന്നായിരുന്ന വിവരം പുറത്തുവിട്ടത്. അദാനി എൻ്റർപ്രൈസിൻ്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് ഹിൻഡൻബർ​ഗിന് അമേരിക്കക്ക് പുറത്ത് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അദാനിയും ഹിൻഡൻബർ​ഗും തമ്മിലുള്ള പോര് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു.

എന്നാൽ, ഇത്തരത്തിലുള്ള പ്രധാനപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബർ​ഗ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത് വലിയ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതുമായി ബന്ധപ്പെട്ട് ദീർഘമായ ഒരു കത്തും നെയ്റ്റ് ആൻഡേഴ്സൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. ഈ അടുത്ത ​ദിവസം കാർവാന എന്ന അമേരിക്കൻ കമ്പനിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതിനിടെ ആരും പ്രതീക്ഷിക്കാത്ത തീരുമാനമാണ് സ്ഥാപകൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You