newsroom@amcainnews.com

കൊച്ചി മെട്രോയിൽ ഇതാ ഒരു സുവർണ്ണാവസരം; ആകർഷകമായ ശമ്പളത്തോടെ ജോലിനേടാം… വിശദ വിവരങ്ങൾ…

ആകർഷകമായ ശമ്പളത്തോടെ കൊച്ചി മെട്രോയിൽ അവസരം. കൊച്ചി മെട്രോയിൽ ഒരു ജോലി ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്.

ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 32 വയസാണ്. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് / ബി.ഇ ആണ് ആവശ്യമായ യോഗ്യത. അപേക്ഷക‍ർക്ക് അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവിൽ നിർമ്മാണത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം, സൈറ്റ് മേൽനോട്ടത്തിലും ബിൽ തയ്യാറാക്കലിലും കരാർ മാനേജ്മെന്റിലും അറിവ്, അല്ലെങ്കിൽ സമുദ്ര / കടൽത്തീര നിർമ്മാണ പ്രവർത്തനങ്ങൾ, ഡ്രെഡ്ജിംഗ്, നാവിഗേഷൻ ചാനൽ വികസനം എന്നിവയിൽ പരിചയം എന്നിവ ഉണ്ടായിരിക്കണം. 2025 മാർച്ച് 19 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിന്റെ ലിങ്ക് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫാക്സ്, ഇ-മെയിൽ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സമയ പരിധിയ്ക്ക് ശേഷമോ ആവശ്യമായ രേഖകളില്ലാതെയോ ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. സപ്പോർട്ടിഗ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.

എഴുത്ത് / ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് മേൽ പറഞ്ഞ ഒഴിവുകളിലേയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ എഴുത്ത് / ഓൺലൈൻ പരീക്ഷയ്ക്ക് വിളിക്കുകയുള്ളൂ. കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴി മാത്രമേ അറിയിപ്പുകൾ ഉണ്ടാകുകയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശയവിനിമയ മാർഗങ്ങളും ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെയായിരിക്കും ശമ്പളം.

You might also like

കാനഡയിൽ ഇൻഫ്ലുവൻസ പടരുന്നു: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

6.22 ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് അനുമതി: പുതിയ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ

Canada's trade surplus widens to more than four-year high in September

കാനഡയുടെ വ്യാപാര മിച്ചം സെപ്റ്റംബറിൽ നാല് വർഷത്തിലേറെയുള്ള ഉയർന്ന നിരക്കിലേക്ക് ഉയർന്നു

Trump suggests Cabinet shakeups won’t stop at Susie Wiles

സൂസി വൈൽസിൽ ഒതുങ്ങില്ലെന്ന് സൂചന നൽകി ട്രംപ്

US Threats and Iran's Warning: War Fears Spread Beyond the Middle East

അമേരിക്കൻ ഭീഷണിയും ഇറാന്റെ മുന്നറിയിപ്പും: പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും യുദ്ധഭീതി പടരുന്നു

ജപ്പാനിൽ ശക്തമായ ഭൂചലനം: 5.7 തീവ്രത, 22 പേർക്ക് പരുക്ക്

Top Picks for You
Top Picks for You