newsroom@amcainnews.com

ന്യൂഫൗണ്ട്ലൻഡിൽ കനത്ത മഞ്ഞുവീഴ്ച; ട്രാൻസ്-കാനഡ ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി

ന്യൂഫൗണ്ട്ലൻഡ് പ്രവിശ്യയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച ശക്തമായ മഞ്ഞുവീഴ്ചയിലും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിലും കിഴക്കൻ-മധ്യ മേഖലകൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. തലസ്ഥാനമായ സെന്റ് ജോൺസ് ഉൾപ്പെടെയുള്ള നഗരങ്ങൾ മഞ്ഞിനടിയിലായതോടെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഏകദേശം 50 സെന്റിമീറ്ററോളം മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.

ശക്തമായ കാറ്റിൽ കാഴ്ചപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ട്രാൻസ്-കാനഡ ഹൈവേയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായും മഞ്ഞിൽ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് റോയൽ കാനഡ മൗണ്ടഡ് പോലീസ് (RCMP) നിർദ്ദേശം നൽകി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിലെ വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. ലോംഗ് പോണ്ട്, ടോർസ് കോവ് തുടങ്ങിയ ഇടങ്ങളിൽ നൂറുകണക്കിന് ഉപയോക്താക്കൾ ഇരുട്ടിലായതായി ന്യൂഫൗണ്ട്ലൻഡ് പവർ അറിയിച്ചു.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You