newsroom@amcainnews.com

ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമുള്ള മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിപണിയിൽ: മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ഓട്ടവ: ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമുള്ള ജനപ്രിയ മരുന്നുകളായ ഒസെംപിക്, മൗഞ്ചാരോ എന്നിവയുടെ വ്യാജ പതിപ്പുകൾ രാജ്യത്തുടനീളം വിൽക്കുന്നതായി മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. ഓസെംപിക്, റൈബെൽസസ്, വെഗോവി എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുന്നുകളുൾപ്പെടെ സെമാഗ്ലൂടൈഡ് പോലുള്ള ജിഎൽപി-1 ഉൽപ്പന്നങ്ങളാണ് സ്റ്റോറുകളിലും ഓൺലൈനിലും വിൽക്കുന്നത്.

ഹെൽത്ത് കാനഡയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ചില വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പരസ്യങ്ങൾ പ്രചരിക്കുന്നത്. ഫെഡറൽ ഏജൻസി സുരക്ഷാ-ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലാത്ത ഈ വ്യാജ മരുന്നുകൾ ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രം ഇത്തരം മരുന്നുകൾ വാങ്ങണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഉൽപ്പന്നങ്ങൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഏജൻസി കൂട്ടിച്ചേർത്തു. വ്യാജ മരുന്നുകളെ തിരിച്ചറിയാൻ പാക്കറ്റിലെ ലേബലിലുള്ള എട്ട് അക്ക ഡ്രഗ് ഐഡൻ്റിഫിക്കേഷൻ നമ്പർ (DIN) ഉപഭോക്താക്കൾ പരിശോധിക്കണമെന്നും ഹെൽത്ത് കാനഡ പറയുന്നു.

അതേസമയം ശരീരഭാരം കുറയ്ക്കുന്നതിനുള്ള ജനപ്രിയ മരുന്നായ ഒസെംപികിനെ കുറിച്ച് വ്യാപക പരാതികൾ ഉയരുന്നുണ്ട്. വേഗത്തിൽ കൊഴുപ്പ് നഷ്ടവും ചർമ്മം തൂങ്ങലും മൂലം ‘ഒസെംപിക് മൗത്ത്’, ‘ഒസെംപിക് ഫേസ്’, ‘ഒസെംപിക് ഫൂട്ട്’, ‘ഒസെംപിക് ബട്ട്’ തുടങ്ങിയ മരുന്നുകൾ ശരീരത്തിലുണ്ടാക്കുന്നത് അപ്രതീക്ഷിത പാർശ്വഫലങ്ങളാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒസെംപികിൻറെ ഉപയോഗം ഉപഭോക്താക്കളുടെയും മുഖത്തിൻറെ ആകൃതി തന്നെ മാറ്റും. കൂടാതെ വായയ്ക്ക് ചുറ്റുമുള്ള ചർമ്മം തൂങ്ങൽ, ചുണ്ടുകളുടെ കോണുകളിൽ മടക്കുകൾ, ചുളിവുകൾ എന്നിവ പ്രത്യക്ഷപ്പെടാമെന്നും ഗവേഷകർ പറയുന്നു.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

Top Picks for You
Top Picks for You