newsroom@amcainnews.com

പൊട്ടിത്തെറിക്കാൻ സാധ്യത: സ്റ്റീൽ ബ്ലോവറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

പ്രവർത്തനത്തിനിടെ ഫാൻ വീൽ പൊട്ടിത്തെറിച്ച് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ സ്റ്റീൽ ലിമിറ്റഡിന്റെ (STIHL Limited) മൂവായിരത്തോളം ബാക്ക്പാക്ക് ബ്ലോവറുകൾ തിരിച്ചുവിളിച്ചു. ഫാൻ വീൽ നിർമ്മാണത്തിലെ പിഴവ് മൂലം ബ്ലോവർ പ്രവർത്തിക്കുമ്പോൾ ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. 2025 ജൂണിനും നവംബറിനും ഇടയിൽ കാനഡയിൽ വിറ്റഴിച്ച 2,750 ബ്ലോവറുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.

അമേരിക്കയിൽ നിർമ്മിച്ച BR 800 C-E Z Magnum (സീരിയൽ നമ്പർ: 546814154 – 547451772), BR 800 X-Z Magnum (സീരിയൽ നമ്പർ: 546911615 – 547689841) എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഈ മോഡലുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും പരിശോധനയ്ക്കായി അംഗീകൃത സ്റ്റീൽ ഡീലർമാർക്ക് കൈമാറണമെന്നും ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. പരിശോധന പൂർത്തിയാക്കിയതോ തകരാർ പരിഹരിച്ചതോ ആയ ഉപകരണങ്ങളുടെ സീരിയൽ നമ്പറിന് സമീപം കറുത്ത ഡോട്ട് അടയാളപ്പെടുത്തിയിട്ടുണ്ടാകുമെന്നും അത്തരം ബ്ലോവറുകൾ സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു.

ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾക്കായി തിങ്കൾ മുതൽ വെള്ളി വരെ 519-267-8445 എന്ന നമ്പറിൽ സ്റ്റീൽ ലിമിറ്റഡ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനുപുറമെ കമ്പനിയുടെ ഓൺലൈൻ കോൺടാക്റ്റ് ഫോം വഴിയും വിവരങ്ങൾ തേടാം.

You might also like

മെസ്സി ആരാധനയിൽ ക്ലിനിക്ക് മ്യൂസിയമാക്കി ഡോക്ടർ

കറാച്ചിയിൽ അർധസൈനിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം: മൂന്ന് ജവാന്മാർക്ക് വീരമൃത്യു

എഡ്മിന്‍റനിൽ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു, ജാഗ്രതാനിർദ്ദേശം

ഫിഫ ലോകകപ്പ് വേദികൾക്ക് സമീപം ഡ്രോൺ പറത്തി; ടൊറന്റോയിൽ ഒരാൾ കൂടി പിടിയിൽ, വിട്ടുവീഴ്ചയില്ലെന്ന് പോലീസ്

മതവിശ്വാസങ്ങൾ ലംഘിക്കുന്ന ലൈംഗിക-ലിംഗഭേദ പാഠങ്ങൾ: സ്കൂൾ ഡിസ്ട്രിക്റ്റിനെതിരെ ക്രിസ്ത്യൻ കുടുംബത്തിന്റെ കേസ്

റെജീനയിൽ മുസ്ലിം പള്ളികൾക്ക് നേരെ ഭീഷണി; സുരക്ഷ കർശനമാക്കി

Top Picks for You
Top Picks for You