newsroom@amcainnews.com

ഹാലിഫാക്സ് പ്രൈഡ് പരേഡ്: പങ്കെടുക്കാതെ ടിം ഹ്യൂസ്റ്റൺ

വാരാന്ത്യത്തിൽ നടന്ന ഹാലിഫാക്സ് പ്രൈഡ് പരേഡിൽ നിന്ന് വിട്ടുനിന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം അറ്റ്ലാന്റിക് കാനഡയിലെ ഏറ്റവും വലിയ LGBTQ+ ആഘോഷ പരിപാടിയിൽ നിന്ന് മാറി നിൽക്കുന്നത്. ശനിയാഴ്ചത്തെ പരേഡിനായി പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി വെയിറ്റിങ് ലിസ്റ്റിലാണെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റണിന്റെ ഓഫീസ് വക്താവ് കാതറിൻ ക്ലിമെക് പറഞ്ഞിരുന്നു. നോവസ്കോഷ എൻ‌ഡി‌പിയും ലിബറൽ പാർട്ടിയും വാരാന്ത്യത്തിൽ പരേഡിൽ പങ്കെടുത്തു. ഇതോടെ പ്രോഗ്രസീവ് കൺസർവേറ്റീവ് മാത്രമാണ് പരേഡിൽ പങ്കെടുക്കാത്ത ഒരേയൊരു പ്രധാന രാഷ്ട്രീയ പാർട്ടി. 2022-ലാണ് ടിം ഹ്യൂസ്റ്റൺ അവസാനമായി പരേഡിൽ പങ്കെടുത്തത്.

വൈകി രജിസ്റ്റർ ചെയ്തതിനാലും പരേഡിനുള്ള ഫ്ലോട്ട് സ്പോട്ടുകൾ ഫില്ലായതിനാലും
പ്രോഗ്രസീവ് കൺസർവേറ്റീവ് നേതാക്കൾ പരേഡിൽ പങ്കെടുത്തില്ലെന്ന് ഹാലിഫാക്സ് പ്രൈഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫിയോണ കെർ പറഞ്ഞു. എന്നാൽ പരേഡിൽ പങ്കെടുക്കാൻ പ്രീമിയർ മറ്റു വഴികൾ കണ്ടെത്താത്തത് നിരാശാജനകമാണെന്നും ഫിയോണ കെർ പറഞ്ഞു.

You might also like

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You