എച്ച്-1ബി വീസ ഫീസ് വർധന വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യതയിൽ ഇന്ത്യൻ, യുഎസ് ആസ്ഥാനമായുള്ള കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചതായി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) അമേരിക്ക എക്സിക്യൂട്ടീവ് ഡയറക്ടർ ധ്രുവ ജയ്ശങ്കർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യക്കാർക്ക് യുഎസിനെക്കുറിച്ച് വളരെ നെഗറ്റീവായ വീക്ഷണമാണ്. എന്നാൽ യുഎസ് നിയമങ്ങളും പരിധികളും കടുപ്പിക്കുന്നതോടെ സ്ഥിതി വളരെ മോശമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു.
എച്ച് 1 ബി വീസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. എന്നാല്‍ ഇത് വാര്‍ഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് പറഞ്ഞിരുന്നു. പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂ. നിലവിലെ എച്ച് വണ്‍ ബി വീസക്കാരും എച്ച് വണ്‍ ബി വീസാ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. നിലവിൽ വീസ അനുവദിക്കുന്ന നറുക്കെടുപ്പ് സമ്പ്രദായം നിർത്തലാക്കാനും നിർദേശമുണ്ട്.







