newsroom@amcainnews.com

ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി എഐ മോഡ് ഔദ്യോഗികമായി പുറത്തിറക്കി ഗൂഗിൾ; ഇനി എന്തിനും ഉത്തരം എഐ നൽകും!

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി എഐ മോഡ് ഔദ്യോഗികമായി പുറത്തിറക്കി. ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ മികച്ചതും കൂടുതൽ സംവേദനാത്മകവുമായ രീതിയിൽ സെർച്ചിംഗിനുള്ള ഓപ്ഷൻ നൽകുന്നു. ഇപ്പോൾ നിങ്ങൾക്ക് ഗൂഗിളിനോട് എന്തും ചോദിക്കാൻ എഐ സെർച്ച് മോഡിൻറെ സഹായം തേടാം. എഐ ഉടൻതന്നെ ഉത്തരം നൽകുകയും ചെയ്യും. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാവുന്ന സെർച്ച് ഓപ്ഷൻ വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും അവതരിപ്പിക്കപ്പെടും.

ജൂൺ അവസാനത്തിൽ ഗൂഗിൾ ഇന്ത്യയിൽ ഗൂഗിൾ സെർച്ചിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (ജെൻ AI) പവർഡ് എഐ മോഡിൻറെ പരീക്ഷണാത്മക പതിപ്പ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഗൂഗിൾ ലാബ്‌സിൽ സൈൻ അപ്പ് ചെയ്ത തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമായി ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരുന്നു. എഐ സെർച്ച് മോഡ് ഉപയോഗിച്ച ആദ്യ ഉപയോക്താക്കളിൽ നിന്ന് പ്രതികരണം അറിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കുമായി ഗൂഗിൾ ഇന്ത്യയിൽ പുറത്തിറക്കിയത്.

എഐ സെർച്ച് മോഡ് ഗൂഗിൾ ഔദ്യോഗികമായി അവതരിപ്പിച്ചതോടെ ഇനി ഈ ഫീച്ചർ ഉപയോഗിക്കാൻ ലാബ്‌സ് സൈൻ-അപ്പ് ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. വരും ദിവസങ്ങളിൽ, ഗൂഗിൾ സെർച്ചിലും ഗൂഗിൾ ആപ്പിലും എഐ മോഡ് എന്ന പുതിയ ടാബ് നിങ്ങൾ കാണാൻ തുടങ്ങും. ആദ്യം ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമാവുക. പിന്നീട് മറ്റ് ഭാഷകൾക്കുള്ള പിന്തുണ ലഭിച്ചേക്കും.

എഐ മോഡിൽ എന്തായിരിക്കും പ്രത്യേകത?

മുമ്പത്തെ ലാബ്‍സ് പതിപ്പിലുണ്ടായിരുന്ന എല്ലാ സവിശേഷതകളും ഗൂഗിൾ എഐ മോഡിലും ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്തുകൊണ്ടോ, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ചോ, അല്ലെങ്കിൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഫോട്ടോകൾ എടുത്തുകൊണ്ടോ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇതിനുശേഷം, ഗൂഗിൾ അവർക്ക് വിശദമായ ഒരു ഉത്തരം നൽകും. അതിൽ പ്രധാനപ്പെട്ട ലിങ്കുകളും റഫറൻസുകളും ഉണ്ടാകും. ഇതിനുപുറമെ, ഇതേ വിഷയത്തെക്കുറിച്ച് തുടർ ചോദ്യങ്ങളും ചോദിക്കാൻ കഴിയും, ഇത് മികച്ച സംഭാഷണത്തിലേക്ക് നയിക്കും. വിദ്യാർഥികൾ, ഗവേഷകർ, കണ്ടൻറ് ക്രിയേറ്റേഴ്സ് തുടങ്ങി ഇൻറർനെറ്റിൽ നിന്ന് ദിവസവും പുതിയ എന്തെങ്കിലും പഠിക്കാനോ മനസിലാക്കാനോ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ ഫീച്ചർ പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

Top Picks for You
Top Picks for You