newsroom@amcainnews.com

വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ പോകുന്ന കാനഡയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത; സമ്മർ സീസണിൽ ദേശീയോദ്യാനങ്ങളിൽ എല്ലാ സന്ദർശകർക്കും സൗജന്യമായി സന്ദർശിക്കാം

മ്മർ സീസണിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്ന കാനഡയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ മികച്ച ഔട്ട്‌ഡോർ അനുഭവങ്ങൾ ആസ്വദിക്കാൻ പാർക്ക്‌സ് കാനഡ മികച്ച വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുകയാണ്. ജൂൺ 20 മുതൽ സെപ്റ്റംബർ 2 വരെ പാർക്ക്‌സ് കാനഡ കൈകാര്യം ചെയ്യുന്ന 37 ദേശീയ പാർക്കുകളിലേക്ക് സൗജന്യ പ്രവേശനമാണ് പാർക്ക്‌സ് കാനഡ വാഗ്ദാനം ചെയ്യുന്നത്.

കനേഡിയൻ പൗരനാണോ അല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ സന്ദർശകർക്കും പാർക്ക്‌സ് കാനഡയുടെ എല്ലാ ദേശീയ ചരിത്ര പുരാതന സ്ഥലങ്ങളിലേക്കും ദേശീയ ഉദ്യാനങ്ങളിലേക്കും, ദേശീയ സമുദ്ര സംരക്ഷണ മേഖലകളിലേക്കും സൗജന്യമായി സന്ദർശനം നടത്താം. ഇതിന് പുറമെ ചരിത്ര പ്രസിദ്ധമായ ജലപാതകളിൽ ഏജൻസി നിയന്ത്രിക്കുന്ന കനാലുകളിൽ ലോക്കേജിന് ഫീസുണ്ടായിരിക്കില്ല.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് സന്ദർശകർക്ക് പ്രവേശന പാസോ ടിക്കറ്റോ ആവശ്യമില്ല.

You might also like

കെലോവ്‌ന ആശുപത്രിയിലെ പ്രതിസന്ധി: ഹെല്‍ത്ത് അതോറിറ്റി മേധാവി സ്ഥാനമൊഴിഞ്ഞു

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികൾ കരകവിഞ്ഞു, മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു

ഏറ്റവും തിരക്കേറിയ വേനൽക്കാല യാത്രാ സീസണിനായി തയാറെടുത്ത് വാൻകുവർ വിമാനത്താവളം; ഗ്രീറ്റിംഗ് പ്രോഗ്രാം പൂർണമായും പ്രവർത്തനക്ഷമമെന്ന് അധികൃതർ

യുക്രെയ്നില്‍ വ്യാപക ആക്രമണം നടത്തി റഷ്യ

അമിതവേഗതയിൽ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ; വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പുമായി ആൽബെർട്ട ആർസിഎപി

Top Picks for You
Top Picks for You