newsroom@amcainnews.com

കാനേഡിയൻ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; തൊഴിൽ അവനസരങ്ങൾക്ക് പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ; മുൻ പരിചയം വേണ്ട, ശമ്പളം മണിക്കൂറിന് 2420 രൂപ വരെ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന്

ഒട്ടാവ: കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ അവനസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി പുതിയ പദ്ധതിയുമായി കാനഡയുടെ ഫെഡറൽ ഗവൺമെന്റ്. ഓഫീസ് ഓഫ് ദി സൂപ്രണ്ടന്റന്റ് ഓഫ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻ (ഒഎസ്എഫ്‌ഐ ) എന്നാണ് ഈ പദ്ധതിയുടെ പേര്. 2025 സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഈ പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കും. കാനഡയിലെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ പദ്ധതികൾ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഒരു വലിയ ഏജൻസിയാണ് ഒഎസ്എഫ്‌ഐ.

കാനഡയിലെ പ്രധാന നഗരങ്ങളായ വാൻകൂവർ, ടൊറന്റോ, ഒട്ടാവ, മോൺട്രിയൽ എന്നിവിടങ്ങളിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ അവസരം ലഭിക്കും. ഈ നഗരങ്ങളിൽ പോയി ജോലി ചെയ്യാൻ സാധിക്കാത്തവർക്ക്, വീട്ടിലിരുന്ന് റിമോട്ടായി ജോലി ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിന് നല്ലൊരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.

ഫിനാൻസ് , കമ്മ്യൂണിക്കേഷൻ , പ്രോഗ്രാമിങ് , ലോ , പ്രൊജക്റ്റ് മാനേജ്മന്റ് , സോഷ്യൽ മീഡിയ , ഗ്രാഫിക് ഡിസൈനിങ് എന്നിങ്ങനെ നിരവധി മേഖലകളിൽ നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാം. നിങ്ങൾ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ജോലി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

കാനഡയിലെ കോളേജുകളിലോ യൂണിവേഴ്‌സിറ്റികളിലോ പഠിക്കുന്ന ഏതൊരാൾക്കും അപേക്ഷിക്കാം. കാനഡ പൗരന്മാർക്കും, അവിടെ സ്ഥിരതാമസമാക്കിയവർക്കും, ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: നിങ്ങളുടെ പഠനത്തിന്റെ ഭാഗമായുള്ള കോ ഓപ് അല്ലെങ്കിൽ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം ഈ ജോലി.

ശമ്പളം എത്രയായിരിക്കും ?

നിങ്ങളുടെ പഠനത്തിന്റെ തലത്തിനനുസരിച്ചാണ് ശമ്പളം ലഭിക്കുക:

കോളേജ് വിദ്യാർത്ഥികൾക്ക് : മണിക്കൂറിന് 17.75 കനേഡിയൻ ഡോളർ(CAD) മുതൽ 23.55 ഡോളർ വരെ.
ബിരുദം വിദ്യാർത്ഥികൾക്ക് : മണിക്കൂറിന് 18.85 CAD മുതൽ 28.30 CAD വരെ.
മാസ്‌റ്റേഴ്‌സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് : മണിക്കൂറിന് 25.17 CAD മുതൽ 31.69 CAD വരെ.
പി എച്ച് ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക്: മണിക്കൂറിന് 29.64 CAD മുതൽ 38.38 CAD വരെ. 

അതായത് മണിക്കൂറിന് കുറഞ്ഞത് 1,120 രൂപ എങ്കിലും ശമ്പളമായി ലഭിക്കും. വിദ്യാഭ്യാസ യോ​ഗതകൾക്ക് അനുസരിച്ച് അത് കൂടും. പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മണിക്കൂറിന് 2420 രൂപ വരെ ലഭിക്കും.

എന്തുകൊണ്ട് ഇതൊരു വലിയ അവസരമാണ്?

ഈ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകത, മുൻപരിചയം (എക്‌സ്പീരിയൻസ് ) ആവശ്യമില്ല എന്നതാണ്. നല്ല ശമ്പളം ലഭിക്കുന്നതോടൊപ്പം, കാനഡയിലെ പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുമായി ബന്ധം സ്ഥാപിക്കാനും അവസരം ലഭിക്കും. നാല് മാസത്തെ ഈ ടേം അക്കാദമിക് കലണ്ടറുമായി ഒത്തുപോകുന്നതാണ്. റിമോട്ടായി ജോലി ചെയ്യാൻ സാധിക്കുന്നതുകൊണ്ട് രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ പദ്ധതിയിൽ പങ്കാളികളാകാം.

അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ:

നിങ്ങൾ ഒരു അംഗീകൃത കനേഡിയൻ സ്‌കൂളിൽ ഫുൾടൈം വിദ്യാർത്ഥിയായിരിക്കണം.
ഈ ജോലി നിങ്ങളുടെ കോഓപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം.
കാനഡയിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് അനുമതി ഉണ്ടായിരിക്കണം. സ്റ്റഡി പെർമിറ്റ് പോലെയുള്ള രേഖകൾ ആവശ്യമാണ്.

സെക്യൂരിറ്റി ക്ലിയറൻസ് പ്രോസസ്സിനായി തയ്യാറായിരിക്കുക. ഇതിൽ ഫിംഗർപ്രിന്റിംഗ് ഉൾപ്പെട്ടേക്കാം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ കാനഡയ്ക്ക് പുറത്താണ് താമസിച്ചതെങ്കിൽ പോലീസ് ചെക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

നിങ്ങൾ ഒരു വിസിബിൾ മൈനോറിറ്റി ആണെങ്കിൽ അത് സ്വയം വെളിപ്പെടുത്തുന്നത് സഹായകരമാകും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും (ഡിസബിലിറ്റി ഉള്ളവർ), സ്ത്രീകൾക്കും, തദ്ദേശീയ വ്യക്തികൾക്കും മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ട രീതി:

ജി ഇ സി ജോബ്‌സ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. നിങ്ങളുടെ റെസ്യൂമെ അപ്‌ഡേറ്റ് ചെയ്യുക. നിങ്ങൾ ചെയ്ത കോഴ്‌സ് പ്രോജക്റ്റുകൾ, വളണ്ടിയർ വർക്കുകൾ എന്നിവയെക്കുറിച്ച് റെസ്യൂമെയിൽ വിശദീകരിക്കുക. ഒഎസ്എഫ്‌ഐയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒരു കവർ ലെറ്റർ എഴുതുക.

കാനഡയിലെ ഫെഡറൽ ഗവൺമെന്റിൽ ജോലി ചെയ്യുന്നതിന്റെ ഗുണങ്ങൾ:

ജോബ് സെക്യൂരിറ്റി ഉണ്ടായിരിക്കും.
പരിശീലനം സൗജന്യമായിരിക്കും.
മികച്ച നെറ്റ്‌വർക്കിംഗ് അവസരങ്ങൾ ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഓഗസ്റ്റ് 1, രാത്രി 11:59 വരെയാണ്. സെപ്റ്റംബർ 2025 മുതൽ ഡിസംബർ 2025 വരെയാണ് ജോലി ഉണ്ടാകുക

You might also like

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതി രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

ടാക്സ് ഫയലിംഗ് സീസൺ ഇന്നുമുതൽ; അവസാന തീയതി ഏപ്രിൽ 30, പുതുക്കിയ നിയമങ്ങൾ അറിയാം

രഹസ്യവിവരത്തെത്തുടർന്ന് എഡ്‌മന്റണിലെ കൺവീനിയൻസ് സ്റ്റോറുകളിൽ പോലീസ് റെയ്ഡ്; സിന്തറ്റിക് കഞ്ചാവും അനധികൃത സിഗരറ്റുകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

ഒട്ടാവയിലെ ഒ-ട്രെയിൻ ലൈൻ 1-ലെ സാങ്കേതിക പിഴവുകൾ: സമഗ്രമായ ഓഡിറ്റ് വേണമെന്ന് കൗൺസിലർ വിൽസൺ ലോ

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

2026 വിന്‍റർ ഒളിംപിക്സ്: ഫിൻലൻഡിനെ തകർത്ത് കാനഡ ഐസ് ഹോക്കി ഫൈനലിൽ

Top Picks for You
Top Picks for You