newsroom@amcainnews.com

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 480 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഇതോടെ മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200 രൂപയാണ്. ഇന്നലെ 240 രൂപയുടെ വർധനവാണ് ഉണ്ടായത്. വില കുറയുമെന്ന സ്വർണാഭരണ ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ഇന്ന് വമ്പൻ കുതിപ്പാണ് വിലയിലുണ്ടായത്.

ജനുവരി ഒന്ന് മുതൽ വില ഉയരുകയാണ്. ഡിസംബർ 12 ന് ശേഷമുള്ള ഏറ്റവും വലിയ വിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഒക്ടോബർ 31 നാണ് സ്വർണവില റെക്കോർഡിട്ടത് 59,640 രൂപയായിരുന്നു പവന്റെ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപയാണ് ഉയർന്നത്. വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപയാണ് ഉയർന്നത്. വിപണിവില 5995 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You