newsroom@amcainnews.com

സ്വർണാഭരണ പ്രേമികൾ നെഞ്ചിടിപ്പ് കൂട്ടി പുതുവർഷ ദിനത്തിൽ കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപയാണ് ഉയർന്നത്. വിപണി വില 7150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. വിപണിവില 5905 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 93 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

ഡിസംബർ 21 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 56,800 രൂപ
ഡിസംബർ 22 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഡിസംബർ 23 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഡിസംബർ 24 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 25 -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 56,800 രൂപ
ഡിസംബർ 26 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,000 രൂപ
ഡിസംബർ 27 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ഡിസംബർ 28 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ
ഡിസംബർ 29 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,080 രൂപ
ഡിസംബർ 30 -ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ഡിസംബർ 31 -ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 56,880 രൂപ
ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

Top Picks for You
Top Picks for You