newsroom@amcainnews.com

ഗാസയിലെ കുരുതി തുടരുന്നു: 66,000 കടന്ന് മരണം

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നു. രണ്ടര വയസുള്ള കുഞ്ഞുൾപ്പെടെ 40 പേർ ഞായറാഴ്‌ച കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആശുപത്രിയിൽ പോഷകാഹാരക്കുറവുമൂലമാണ്‌ കുഞ്ഞ്‌ മരിച്ചത്‌. 2023 ഒക്‌ടോബർ ഏഴിനുശേഷം ഇതുവരെ 66,005 പേരാണ്‌ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്‌ ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,68,162 പേർക്ക്‌ പരുക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധിപേരെ കാണാതായി.

ഗാസയിൽ വെടിനിർത്തലിന്‌ രാജ്യാന്തര സമ്മർദം ഉയരുമ്പോഴും ആക്രമണവുമായി മുന്നോട്ടുപോവുകയാണ്‌ ഇസ്രയേൽ. ഗാസ സിറ്റി പൂർണമായി ഇല്ലാതാക്കുമെന്നാണ്‌ ഇസ്രയേൽ പ്രഖ്യാപനം. ഖത്തറിന്റെ നേതൃത്വത്തിൽ വെടിനിർത്തൽചർച്ച പുരോഗമിച്ചിരുന്നെങ്കിലും ഖത്തറിനെ ഇസ്രയേൽ ആക്രമിച്ചതോടെ ആ ശ്രമങ്ങൾ നിലച്ചു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.

You might also like

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You