newsroom@amcainnews.com

ഗാസ വെടിനിർത്തൽ ചർച്ച: തുർക്കിയിൽ തിങ്കളാഴ്ച നിർണായക യോഗം

ഗാസ വെടിനിർത്തലും തുടർനടപടികളും ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്ച തുർക്കിയിലെ ഇസ്താംബുളിൽ യോഗം ചേരും. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്‌ത്, യുഎഇ, ജോർദാൻ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. നിലവിലെ സാഹചര്യത്തിൽ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തുന്നതിൽ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കാം, രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാവിഷയമാകും എന്ന് ഫിദാൻ അറിയിച്ചു.

അതേസമയം, ഗാസയിൽ രാജ്യാന്തര സേനയുടെ ഭാഗമായി തുർക്കി സൈന്യത്തെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹു നിലപാട് അറിയിച്ചത്. എന്നാൽ ഗാസ വിഷയത്തിൽ തുർക്കിക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാൻ കഴിയുമെന്നും, ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്കെതിരെ വിദേശ സൈനികരുടെ സാന്നിധ്യം യുഎസ് അടിച്ചേൽപ്പിക്കില്ലെന്നും വാൻസ് പ്രതികരിച്ചു. ഇതിനിടയിൽ, വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പലസ്തീൻകാർ കൊല്ലപ്പെടുകയും, മുൻപ് കൊല്ലപ്പെട്ട 30 പലസ്തീൻകാരുടെ മൃതദേഹങ്ങൾ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ഗാസ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

You might also like

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു; മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത് എട്ട് വിദ്യാർത്ഥികൾ

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തോടെ ഡേ ലൈറ്റ് സേവിംഗ് ടൈം അവസാനിക്കും; ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് തിരിക്കണം

വരുമാനത്തിന്റെ 48% ഗ്രോസറിക്കും 30% വാടകയ്ക്കും ചെലവാക്കേണ്ടി വരുന്നു… ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

Top Picks for You
Top Picks for You