newsroom@amcainnews.com

ഇറാൻ സംഘർഷം: കാനഡയിൽ ഇന്ധനവിലയിൽ കുതിപ്പ്, 1.91 ഡോളർ വരെ ഉയരാൻ സാധ്യത

ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കാനഡയിൽ ഇന്ധനവില വർധന തുടർക്കഥയാകുന്നു. ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാരാന്ത്യത്തിൽ പെട്രോൾ വില ലിറ്ററിന് 1.91 ഡോളർ വരെ ഉയരുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം ലോകത്തെ എണ്ണ വിതരണത്തെ ബാധിച്ചതോടെ സംഘർഷം ആരംഭിച്ചതിനുശേഷം പെട്രോൾ വില വില ലിറ്ററിന് 20 മുതൽ 24 സെൻ്റ് വരെ വർധിച്ചിട്ടുണ്ട്. കൂടാതെ ഡീസൽ വില ലിറ്ററിന് ഏകദേശം 50 സെൻ്റ് വർധനയും രേഖപ്പെടുത്തി.

അതേസമയം ഇന്ധനവില വർധനയുടെ ആഘാതം ഭക്ഷ്യവിലയിൽ അടക്കം ജനങ്ങൾ നേരിടേണ്ടിവരുമെന്ന് പറയുന്നു. ഞായറാഴ്ചയോടെ ഇന്ധനവിലയിൽ 10 മുതൽ 15% വരെ വർധന ഇനിയും ഉണ്ടായേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇന്ധനവില ട്രക്കിങ് മേഖലയെ ബാധിക്കുന്നതോടെ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കും. ഒപ്പം ഉൽപ്പാദന മേഖലയിലും കാർഷിക മേഖലയിലും ഇന്ധനവില വർധന നേരിട്ട് ബാധിക്കുമെന്നും ഡാൻ മക്ടീഗ് മുന്നറിയിപ്പ് നൽകി.

You might also like

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മൂന്ന് റൈഡിങ്ങുകളിൽ സെപ്റ്റംബർ 3-ന് ഉപതിരഞ്ഞെടുപ്പ്

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

How Google Makes Billions Through Free Services

സൗജന്യ സേവനങ്ങളിലൂടെ ഗൂഗിൾ എങ്ങനെ കോടികൾ സമ്പാദിക്കുന്നു

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

Top Picks for You
Top Picks for You