newsroom@amcainnews.com

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

കുതിച്ചുയരുന്ന ഇന്ധനവില കാനഡയിലുടനീളമുള്ള കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. വർധിച്ചുവരുന്ന പെട്രോൾ-ഡീസൽ വില വർധന ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒപ്പം നിലവിലെ പ്രതിസന്ധി കാനഡയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് കർഷകർ പറയുന്നു.

കൃഷിക്ക് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഡീസലിൽ പ്രവർത്തിക്കുന്നതിനാൽ മറ്റൊരു മാർഗവുമില്ലെന്ന് കർഷകർ പറയുന്നു. ശൈത്യകാലത്ത് തയ്യാറാക്കിയ ബജറ്റുകളെല്ലാം ഇന്ധനവില വർധനയോടെ താളംതെറ്റിയിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇതിന് പുറമെ ഇറാനിലെ യുദ്ധസാഹചര്യങ്ങൾ വളത്തിന്റെ വിലയെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമോണിയ അല്ലെങ്കിൽ നൈട്രജൻ അധിഷ്ഠിത വളങ്ങളുടെ നിർമ്മാണത്തിന് വലിയ തോതിൽ ഊർജ്ജം ആവശ്യമാണെന്നും യുദ്ധം കാരണം ഇവയുടെ ഇൻപുട്ട് ചെലവ് വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

You might also like

OCI അപേക്ഷകൾക്ക് ഇനി നേരിട്ടെത്തിക്കണം; കാനഡയിൽ തപാൽ വഴിയുള്ള സേവനം നിർത്തുന്നു

ട്രേഡ്സ് ഒക്യുപേഷൻസ്എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

Top Picks for You
Top Picks for You