newsroom@amcainnews.com

കോവിഡ് കാലത്ത് അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ചു; “ഫ്രീഡം കോൺവോയ്” സംഘാടകരായ തമാര ലിച്ചും ക്രിസ് ബാർബറും കുറ്റക്കാർ

ഓട്ടവ: “ഫ്രീഡം കോൺവോയ്” സംഘാടകരായ തമാര ലിച്ചും ക്രിസ് ബാർബറും കുറ്റക്കാരാണെന്ന് കണ്ടെത്തി. കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരായ ഇരുവർക്കുമെതിരെ നിയമലംഘനം, മറ്റുള്ളവരെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

2022-ലെ “ഫ്രീഡം കോൺവോയ്” പ്രതിഷേധത്തിൻ്റെ പ്രധാന വ്യക്തികളും സംഘാടകരുമായിരുന്നു തമാര ലിച്ചും ക്രിസ് ബാർബറും. ഇരുവരുടെയും നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആളുകളും ഓട്ടവ നഗരം പിടിച്ചടക്കി. നഗരത്തിലെ താമസക്കാരെയും വ്യാപാരസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും പ്രതിഷേധത്തിൽ തുടരാനും അതിൽ ചേരാനും ഇരുവരും പതിവായി ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി ഒൻ്റാരിയോ കോടതി ജസ്റ്റിസ് ഹീതർ പെർകിൻസ്-മക്‌വെ പറഞ്ഞു.

You might also like

പിയറി പൊയിലീവിന്റെ ടീമിൽ അഴിച്ചുപണി; കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി മെറിഫീൽഡ് രാജിവെച്ചു; പുതിയ നിയമനങ്ങൾ ഇങ്ങനെ…

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

അമേരിക്കയെ വിശ്വസിക്കാനാവില്ല; വിദേശ ചാരപ്രവർത്തനം ശക്തമാക്കാൻ കാനഡ; സി.എസ്.ഐ.എസ്സിന് കൂടുതൽ അധികാരം

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

Top Picks for You
Top Picks for You