newsroom@amcainnews.com

അവധിക്കാലം ആഘോഷമാക്കാം, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഗാലറികളിലും മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനം; കാനഡ സ്ട്രോംഗ് പാസ് പുറത്തിറക്കി പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: കാനഡക്കാർക്ക് അവധിക്കാലം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനായി കാനഡ സ്ട്രോംഗ് പാസ് പുറത്തിറക്കി പ്രധാനമന്ത്രി മാർക്ക് കാർണി. അവധിക്കാലത്ത് രാജ്യത്തെ കൂടുതൽ അറിയുന്നതിനായുള്ള യാത്രകൾ കുടുംബങ്ങൾക്കും യുവാക്കൾക്കും എളുപ്പമാക്കുന്നതിനുള്ള ഒരു മാർഗമാണിത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും പരമാധികാരത്തെയും ഭീഷണിപ്പെടുത്തുന്നതിനാൽ, നമ്മുടെ മനോഹരമായ രാജ്യത്തെ കണ്ടെത്താനും ആഘോഷിക്കാനുമുള്ള പുതിയ വഴികൾ കണ്ടെത്താൻ കനേഡിയൻ പൗരന്മാർ ഒന്നിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് കാർണി പുതിയ സംരംഭം പ്രഖ്യാപിച്ചത്. കാനഡ സ്ട്രോങ് പാസ് വഴി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഗാലറികളിലും മ്യൂസിയങ്ങളിലും സൗജന്യമായി പ്രവേശിക്കാൻ കഴിയും. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ VIA റെയിലിൽ സൗജന്യമായി യാത്ര ചെയ്യാനും കഴിയും.

2025 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഈ പാസ് ലഭ്യമാകും. 18 നും 24 നും ഇടയിൽ പ്രായമുള്ള യുവ കനേഡിയൻമാർക്ക് ഈ പാസ് ഉപയോഗിക്കാനാകും. ദേശീയ പാർക്കുകളിലേക്കും, ചരിത്ര സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും, ദേശീയ ആർട്ട് ഗാലറി, മ്യൂസിയം ഇവയൊക്കെ സന്ദർശിക്കുകയും വഴി രാജ്യത്തെക്കുറിച്ച് അറിയാൻ പുതുതലമുറയ്ക്ക് കഴിയുമെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

You might also like
EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Top Picks for You
Top Picks for You