newsroom@amcainnews.com

കല്ലിശേരി സ്വദേശിയായ ഫാ. ഡോ. ജോർജ് കോശി ന്യുയോർക്കിൽ അന്തരിച്ചു

ന്യുയോർക്ക്: വെസ്റ്റ്ചെസ്റ്റർ (പോര്‍ട്ട്‌ ചെസ്റ്റര്‍) സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും ന്യൂയോർക്ക് സെന്റ് വ്ലാഡിമർ സെമിനാരി വിസിറ്റിങ് പ്രഫസറുമായ മം​ഗലം ഇളയിടത്ത് തേലക്കാട്ട് പീടികയിൽ ഫാ. ഡോ. ജോർജ് കോശി അന്തരിച്ചു. സംസ്കാരം ജനുവരി 12,13 തീയതികളിൽ നടക്കും. ഭാര്യ റെയ്ച്ചല്‍ ജോര്‍ജ്‌ കോശി കുഴിമറ്റം മടത്തിപ്പറമ്പിൽ കുടുംബാം​ഗമാണ്. മക്കള്‍: ഫാ. ​ഗീവർ​ഗീസ് കോശി, ഡോ. ജിബു ജോര്‍ജ്‌ കോശി. മരുമക്കൾ: ഡ‍ോ. ഫേബ, മേരി. ചെങ്ങന്നൂർ കല്ലിശേരി സ്വദേശിയായ ഫാ. ഡോ. ജോർജ് കോശി 40 വർഷമായി വെസ്റ്റ്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയാണ്. അമേരിക്കൻ ഭദ്രാസനത്തിലും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Marriage, the Mystery of Love, The Wedding in Cana, തിരുവചനതീര്‍ത്ഥം, മലങ്കരസഭാ കേസരി, മലങ്കരസഭാ സാരഥികള്‍, ആഴ്ചവട്ടത്തിലെ കാഴ്ചവെട്ടം, പാദസ്പര്‍ശത്തിലെ ദീപഹര്‍ഷം, സഭയും ആരാധനയും വേറിട്ട ചിന്തകള്‍ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തേലയ്ക്കാട്ടുപീടികയില്‍ (ഇളയിടത്തു) ചെറിയാന്‍ ജോര്‍ജിന്റെ അന്നമ്മ ജോര്‍ജിന്റെയും മകനായി 1946 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഫാ. ഡോ. ജോർജ് കോശിയുടെ ജനനം. കോട്ടയം ഓര്‍ത്തഡോക്സ്‌ തിയോളജിക്കല്‍ സെമിനാരി, ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍, ന്യൂയോര്‍ക്ക്‌ സെന്റ്‌ വ്ളാഡിമേഴസ്‌ ഓര്‍ത്തഡോക്സ്‌ തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളിൽനിന്ന് വേദശാസ്ത്രാ പഠനം നടത്തി. 1968 ഡിസംബര്‍ 30-ന്‌ (യൌഫ്‌പദിയക്കിനോ) ശെമ്മാശനായി. 1981 സെപ്റ്റംബര്‍ 9-ന്‌ വൈദികനായി. 1970 മുതല്‍ 1981 വരെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ ബാവായുടെ പ്രിന്‍സിപ്പല്‍ സ്രെകട്ടറി ആയിരുന്നു.

You might also like

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You