newsroom@amcainnews.com

ആരോഗ്യ കരാർ അഴിമതിയിൽ വിമർശനവുമായി മുൻ ആൽബർട്ട മന്ത്രി

ആരോഗ്യ കരാർ അഴിമതിയിൽ ഉൾപ്പെടെ ആൽബർട്ട സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കാബിനറ്റ് മന്ത്രിയും എയർഡ്രി-കോക്രെയ്ൻ എംഎൽഎയുമായ പീറ്റർ ഗുത്രി രംഗത്ത്. ആരോഗ്യ കരാർ അഴിമതി, പ്രവിശ്യ ബജറ്റ്, ആൽബർട്ടയെ കാനഡയിൽ നിലനിർത്താനുള്ള പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യൽ എന്നിവയ്‌ക്കെതിരെ പീറ്റർ ഗുത്രി തുറന്ന കത്തിൽ പരാമർശിക്കുന്നു. ആരോഗ്യ കരാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സ്മിത്തിന്റെ മന്ത്രിസഭയിൽ നിന്ന് ഗുത്രി രാജിവെച്ചിരുന്നു. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് കോക്കസിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ നിയമസഭയിലെ സ്വതന്ത്ര അംഗമാണ് പീറ്റർ ഗുത്രി.

ആരോഗ്യ കരാറുകളുടെ സത്യാവസ്ഥ മനസിലാക്കാൻ സ്മിത്ത് സർക്കാർ ആരംഭിച്ച അന്വേഷണം വെറും പ്രഹസനം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നാം കക്ഷി അന്വേഷണത്തിലൂടെ പ്രശ്നത്തിന്റെ യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ കഴിയില്ലെന്നും ഗുത്രി തുറന്ന കത്തിൽ പറയുന്നു.

You might also like

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You