newsroom@amcainnews.com

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതി രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

ആൽബർട്ടയിലെ ‘ഫോറെവർ കനേഡിയൻ പെറ്റീഷനെ’ക്കുറിച്ച് ചർച്ച ചെയ്യാൻ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. മുൻ മന്ത്രി തോമസ് ലുകാസാക്കിന്റെ നേതൃത്വത്തിൽ നടന്ന ഈ പെറ്റീഷനിൽ നാല് ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. പെറ്റീഷൻ ഒരു ജനഹിതപരിശോധന ആവശ്യപ്പെടുന്നതിനാൽ ഇതിൽ ചില നിയമപരമായ വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രീമിയർ പറഞ്ഞു. ഭൂരിഭാഗം ആളുകളും വോട്ടെടുപ്പ് പ്രതീക്ഷിച്ചാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത് എന്നതിനാൽ കൂടുതൽ പഠനം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ഒരു പൊതു വോട്ടെടുപ്പ് വേണമോ അതോ നിയമസഭയിൽ വോട്ടിംഗ് വേണോ എന്ന കാര്യത്തിൽ സമിതി തീരുമാനമെടുക്കും. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റിൽ ഈ വിഷയം ഉൾപ്പെടുത്താനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വളരെ ഗൗരവത്തോടെയാണ് ഈ നീക്കത്തെ കാണുന്നതെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

You might also like

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

ആൽബർട്ടയിലെ സ്കൂളുകളിലെ ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാർ; 1,400 പുതിയ അധ്യാപകരെയും എഡ്യൂക്കേഷണൽ അസിസ്റ്റൻ്റുമാരെയും നിയമിക്കും

യുഎസ് സർവീസുകൾ വെട്ടിക്കുറച്ച് കനേഡിയൻ വിമാനക്കമ്പനികൾ

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You