newsroom@amcainnews.com

കാനഡയുടെ ചെലവ് ചുരുക്കല്‍ നടപടിയില്‍ ആശങ്കയറിയിച്ച് വിദേശകാര്യ വകുപ്പ്

മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ വിദേശകാര്യ വകുപ്പിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വസന്തകാലം മുതല്‍ തങ്ങളുടെ ബജറ്റില്‍ 7.5% ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ മന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍ മന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ഇതില്‍ ഗ്ലോബല്‍ അഫയേഴ്സ് കാനഡയും ഉള്‍പ്പെടുമെന്നും വിദേശകാര്യ മന്ത്രി അനിതാ ആനന്ദ് അറിയിച്ചു. ചുവപ്പുനാടയും കാര്യക്ഷമതയില്ലായ്മയും ഇല്ലാതാക്കാന്‍ ഇത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ അഫയേഴ്സ് കാനഡ വിദേശരാജ്യങ്ങളിലെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനിടെയാണ് ഈ നീക്കം.

മുന്‍ കാനഡ അംബാസഡര്‍ സെനറ്റര്‍ പീറ്റര്‍ ബോം, മുന്‍ നയതന്ത്രജ്ഞനായ അലന്‍ കെസ്സല്‍ എന്നിവര്‍ ഈ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്രജ്ഞരെ വെട്ടിക്കുറയ്ക്കുന്നത് കാനഡയുടെ സ്വാധീനത്തെയും വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കാനുള്ള കഴിവിനെയും ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, ഈ വെട്ടിക്കുറയ്ക്കലുകള്‍ എങ്ങനെയായിരിക്കുമെന്ന് അനിതാ ആനന്ദ് വിശദീകരിച്ചില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആയിരത്തി മുന്നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് അവരുടെ ഈ പ്രസ്താവന എന്നതുംശ്രദ്ധേയമാണ്്.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

Top Picks for You
Top Picks for You