പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായുള്ള ബില്‍ സി-5നെക്കുറിച്ചുള്ള കൂടിക്കാഴ്ച വിവാദത്തില്‍. ജൂലൈ 16-ന് നടക്കാനിരുന്ന കൂടിക്കാഴ്ച, ബില്‍ സി-5ന്റെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും, ഇത് ”അവസാനനിമിഷ” നീക്കമാണെന്ന് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ ആരോപിക്കുന്നു.
ബില്‍ സി-5, കാനഡയിലെ വികസന പദ്ധതികളെ ദ്രുതഗതിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന നിയമനിര്‍മ്മാണമാണ്. എന്നാല്‍, ഈ ബില്‍ തദ്ദേശീയ ജനതകളുമായുള്ള കൂടിയാലോചനകള്‍ ഇല്ലാതെയാണ് തയ്യാറാക്കിയതെന്ന വിമര്‍ശനം ശക്തമാണ്. ഫസ്റ്റ് നേഷന്‍സ്, മെറ്റി, ഇന്യൂയിട്ട് സമുദായങ്ങളുമായി മതിയായ ചര്‍ച്ചകള്‍ നടത്താതെ ബില്‍ മുന്നോട്ടുകൊണ്ടുപോകുന്നത് കനേഡിയന്‍ ഭരണഘടനയുടെ 35-ാം വകുപ്പിന്റെ ലംഘനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.