newsroom@amcainnews.com

ട്രേഡ്സ് ഒക്യുപേഷൻസ്എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിലേക്ക് കുടിയേറാൻ കൊതിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് പ്രതീക്ഷയേകി, പുതിയ ട്രേഡ്സ് വിഭാഗത്തിൽ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. എക്സ്പ്രസ് എൻട്രിയുടെ ‘ട്രേഡ്സ് ഒക്യുപേഷൻസ്’ (Trades Occupations) കാറ്റഗറിയിൽ ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2026-ലെ ഇരുപതാമത്തെയും ട്രേഡ്സ് വിഭാഗത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമാണിത്. 477 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

2026-ൽ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പരിശോധിച്ചാൽ കാനഡയിലുള്ളവർക്കും പ്രത്യേക അനുഭവസമ്പത്തുള്ളവർക്കുമാണ് ഐആർസിസി കൂടുതൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് വ്യക്തമാകും. പ്രത്യേകിച്ചും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എന്നിവയിലൂടെ ഇതിനകം കാനഡയിലുള്ളവർക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നത്. 2026-ൽ ഇതുവരെ ഐആർസിസി 58,830 ഇൻവിറ്റേഷൻ നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (30,250), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ (18,000) എന്നീ കാറ്റഗറികളിലാണ്.

You might also like

സോഷ്യൽ മീഡിയ അഡിക്ഷൻ തടയാൻ നീക്കം; ഇന്തോനേഷ്യയിൽ കുട്ടികൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിലക്ക്

മയക്കുമരുന്ന് മാഫിയയെ തകർക്കാൻ ‘ഡോഗ് സ്ക്വാഡ്’: അതിർത്തി സുരക്ഷിതമാക്കി കാനഡ

അന്ത്യ അത്താഴസ്മരണയിൽ ഇന്ന് പെസഹ ആചരണം

പലസ്തീനിയൻ വംശജ റീമ ഹസ്സന് വിസ നിഷേധിച്ച് കാനഡ

കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: പിന്തുണച്ച് മാനിറ്റോബ നിവാസികൾ

ഇറാന്‍ ആക്രമണം: കുവൈറ്റില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

Top Picks for You
Top Picks for You