newsroom@amcainnews.com

ഫെഡറല്‍ തിരഞ്ഞെടുപ്പ്: മുന്‍കൂര്‍ വോട്ടിങ് ഇന്ന് മുതല്‍

ഫെഡറല്‍ തിരഞ്ഞെടുപ്പിന് വെറും 10 ദിവസം മാത്രം ശേഷിക്കെ, ഏപ്രില്‍ 28-ന് മുന്‍പ് വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രാജ്യമെമ്പാടും മുന്‍കൂര്‍ വോട്ടിങ് ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 18 മുതല്‍ 21 വരെ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ അവരുടെ നിയുക്ത പോളിങ് സ്റ്റേഷനില്‍ നേരത്തെ വോട്ട് രേഖപ്പെടുത്താം.

ഏപ്രില്‍ 11-നകം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് തപാല്‍ വഴി ലഭിക്കുന്ന വോട്ടര്‍ വിവര കാര്‍ഡില്‍, മുന്‍കൂര്‍ വോട്ടിങ്ങിനായി നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പോളിങ് സ്റ്റേഷന്‍ എവിടെയാണെന്ന് രേഖപ്പെടുത്തിയിരിക്കും. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് അവരുടെ അഡ്വാന്‍സ് പോളിങ് സ്റ്റേഷന്‍ അറിയാന്‍ 1-800-463-6868 എന്ന നമ്പറില്‍ ഇലക്ഷന്‍സ് കാനഡയുമായും ബന്ധപ്പെടാം.

പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലേതു പോലെ പ്രവിശ്യയിലെ ഏത് പോളിങ് സ്റ്റേഷനിലും വോട്ടുചെയ്യാന്‍ കഴിയുന്ന സംവിധാനം ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഇല്ല. അതില്‍ ഓരോ വ്യക്തിയും നിയുക്ത സ്റ്റേഷനില്‍ തന്നെ വോട്ടു രേഖപ്പെടുത്തണം. ഏപ്രില്‍ 22-ന് വൈകുന്നേരം 6 മണി വരെ നിങ്ങളുടെ അടുത്തുള്ള ഇലക്ഷന്‍സ് കാനഡ ഓഫീസില്‍ തപാല്‍ വഴിയോ പ്രത്യേക ബാലറ്റ് വഴി നേരിട്ടോ വോട്ടുചെയ്യാം.

ഭാവനരഹിതര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍, ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ വോട്ട് ചെയ്യുന്നവര്‍ക്കുള്ള വിവരങ്ങളും ഇലക്ഷന്‍സ് കാനഡ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം, ഇലക്ഷന്‍സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,30,000 കാനഡക്കാര്‍ പ്രത്യേക ബാലറ്റ് വഴി വോട്ട് ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വരെയോ മുന്‍കൂര്‍ വോട്ടെടുപ്പ് വരെയോ കാത്തിരിക്കാന്‍ ആഗ്രഹിക്കാത്ത ജനങ്ങള്‍ക്ക് വേണ്ടിയാണ് ഏജന്‍സി പ്രത്യേക ബാലറ്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

Top Picks for You
Top Picks for You