newsroom@amcainnews.com

കോപ്പൽ സെൻ്റ് അൽഫോൻസാ ദേവാലയ തിരുനാൾ: ഇന്ന് കൊടിയേറും

കോപ്പൽ സെൻ്റ് അൽഫോൻസാ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ജൂലൈ 27 വരെ പത്തു ദിവസങ്ങളിലായി ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് തിരുനാൾ ആഘോഷിക്കുന്നത്. ഷിക്കാഗോ രൂപതാ ദിനമായി ആചരിക്കുന്ന ഇന്ന് വൈകിട്ട് ആറിന് ദിവ്യകാരുണ്യ ആരാധനയും, തുടർന്ന് ഏഴിന് തിരുനാൾ കൊടിയേറ്റും നടക്കും. തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങളിൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.

തിരുനാൾ ദിവസങ്ങളിൽ അൽഫോൻസാമ്മയുടെ നൊവേന, വിശുദ്ധ കുർബാന, ആരാധന എന്നിവയ്ക്ക് പുറമേ ദാസൻ/ദാസി സമർപ്പണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യൻ MST-യുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലിയും, തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും (Agape) നടക്കും.

തിരുനാൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ തോമസ് ആലക്കൽ (214-899-2543), അപ്പച്ചൻ ഔസേപ്പ് (972-754-6885), സിജി ജോർജ് (845-893-4465), ജയിമോൻ എം. ജോസഫ് (469-231-4140) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You