newsroom@amcainnews.com

കടുത്ത ദേശീയവാദികളായ കാനഡയിലെ ഫാസിസ്റ്റ് ഫൈറ്റ് ക്ലബ്ബുകൾ അക്രമത്തിന് തയാറെടുക്കാൻ ഒത്തുകൂടുന്നു; ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്

ഓട്ടവ: കാനഡയിലെ ഫാസിസ്റ്റ് ഫൈറ്റ് ക്ലബ്ബുകളുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. കടുത്ത ദേശീയവാദികളായ ഇത്തരം ക്ലബ്ബുകൾ അക്രമത്തിന് തയാറെടുക്കാൻ ഒത്തുകൂടുന്നുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊതു പാർക്കുകൾ, ജിമ്മുകൾ, കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്ന ആയോധനകല ക്ലബ്ബുകൾ എന്നിവിടങ്ങൾ ഇവർ ലക്ഷ്യമിടുന്നുണ്ട്.

ആക്റ്റീവ് ക്ലബ്ബുകൾ എന്നറിയപ്പെടുന്ന ഈ ഫൈറ്റ് ക്ലബ്ബുകളിലെ അംഗങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാൻ ആഗ്രഹിക്കാത്തവരാണ്. എന്നാൽ അവർ റിക്രൂട്ട്‌മെന്റുകളും ഓൺലൈൻ പ്രചാരണങ്ങളും നടത്തുന്നുണ്ട്. പരിശീലന സെഷനുകളുടെ വീഡിയോകൾ പോസ്റ്റ് ചെയ്യമ്പോൾ മുഖം മറയ്ക്കാനും അവരുടെ സ്ഥലങ്ങൾ മറയ്ക്കാനും ഒക്കെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വെളുത്തവരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ഇത്തരം സംഘങ്ങളെ വളർന്നുവരുന്ന തീവ്രവാദ ഭീഷണിയായും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. ഇവർ ഒരു വംശീയ യുദ്ധത്തിന് തയ്യാറെടുക്കുന്നതിൽ വിശ്വസിക്കുകയും തീവ്ര പ്രത്യയശാസ്ത്രങ്ങൾക്കായുള്ള റിക്രൂട്ട്മെൻ്റ് ഉപകരണമായി ആയോധനകലകളെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്.

ചില നിരോധിത സംഘടനകളിലെ അംഗങ്ങളിൽ ഇത്തരം സംഘങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ആർസിഎംപി കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾക്ക് അക്രമി സംഘങ്ങളുമായും വംശീയ കൊലപാതകങ്ങളുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്.

You might also like

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

Top Picks for You
Top Picks for You