newsroom@amcainnews.com

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്; 4,500 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കാനഡ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,500 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 432 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്.

സെപ്റ്റംബർ 4-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി IRCC 4,500 ITA നറുക്കെടുപ്പ് നടത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. ഈ വർഷം എക്സ്പ്രസ് എൻട്രി സിസ്റ്റത്തിന് കീഴിൽ നടന്ന നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ ഐടിഎകൾ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്നത്തെ നറുക്കെടുപ്പ് പ്രകാരം 30,000 ഉദ്യോഗാർത്ഥികൾക്കാണ് ഈ വിഭാഗത്തിലൂടെ ഇൻവിറ്റേഷൻ ലഭിച്ചിട്ടുള്ളത്. അതേസമയം 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 70,338 ഐടിഎകൾ നൽകിയിട്ടുണ്ട്.

You might also like

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

കാനഡയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കുറ്റകൃത്യങ്ങളിൽ 25 ശതമാനത്തിലേറെയും കൊക്കെയ്നുമായി ബന്ധപ്പെട്ടത്

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

Top Picks for You
Top Picks for You