newsroom@amcainnews.com

വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, അനുയായികൾ വഴി നിരന്തരം ബുദ്ധിമുട്ടിച്ചു; മുൻ സിഐടിയു നേതാവ് 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുൻ സിഐടിയു നേതാവ് കരകുളം മുല്ലശ്ശേരി മുക്കോല ജംക്ഷനിൽ മേലെ പതിയനാട്ടു വീട്ടിൽ ബിനു എന്ന സനൽ കുമാറിനെ കോടതി വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കു ശിക്ഷിച്ചു. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

തന്റെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ തന്റെ തന്നെ അനുയായികളെ വിട്ട് പ്രതി മനഃപൂർവം ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇതിനുശേഷം പ്രശ്നം പരിഹരിച്ചു തരാമെന്നും കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഷാൾ കൊണ്ട് അവരെ കെട്ടിയിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കാട്ടായിക്കോണംം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

You might also like

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You