newsroom@amcainnews.com

ജോലിസംബന്ധമായ ചില കാര്യങ്ങൾ രഹസ്യമായി ചോർത്താൻ ബിസിനസ് യാത്രകൾക്കിടെ സഹപ്രവർത്തകന് ‘ട്രൂത്ത് സെറം’ നൽകി; ജീവനക്കാരന് ജയിൽശിക്ഷ

ജോലിസംബന്ധമായ ചില കാര്യങ്ങൾ രഹസ്യമായി ചോർത്തുന്നതിന് വേണ്ടി സഹപ്രവർത്തകന് മയക്കുമരുന്ന് നൽകിയ ജീവനക്കാരന് ജയിൽശിക്ഷ. ഷാങ്ഹായിയിലാണ് സംഭവം. മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിലായിട്ടാണത്രെ ഇയാൾ തന്റെ സഹപ്രവർത്തകന് രഹസ്യമായി മയക്കുമരുന്ന് നൽകിയത്. ലി എന്ന യുവാവാണ് ബിസിനസ് യാത്രകൾക്കിടെ ‘ട്രൂത്ത് സെറം’ എന്നറിയപ്പെടുന്ന ഒരു മയക്കുമരുന്ന് സഹപ്രവർത്തകന് നൽകിയത്. ‘ഇതിന്റെ ഏതാനും തുള്ളി കുടിച്ചാൽ മതി. അത് ആളുകളെ സത്യം പറയാൻ പ്രേരിപ്പിക്കും’ എന്നാണ് ഈ മയക്കുമരുന്ന് വിറ്റയാൾ അവകാശപ്പെടുന്നത്. അങ്ങനെയാണ് ജോലിയിൽ സഹപ്രവർത്തകനിൽ നിന്നും വിവരങ്ങൾ ചോർത്താനും സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനും വേണ്ടി അയാൾക്ക് ലി ഈ മയക്കുമരുന്ന് നൽകുന്നത്.

തന്റെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചോ നടക്കാനിരിക്കുന്ന പ്ലാനുകളെ കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒന്നും ലിക്ക് അറിയാമായിരുന്നില്ല. അങ്ങനെ അത് സഹപ്രവർത്തകനായ വാങ്ങിൽ നിന്നും ചോർത്താൻ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 29ന് സുഹുയി ജില്ലയിൽ ഒരു ഡിന്നറിനിടെയാണ് ആദ്യത്തെ സംഭവം നടന്നത്. ലി വാങ്ങിന്റെ പാനീയത്തിൽ ട്രൂത്ത് സെറം കലർത്തുകയായിരുന്നു. അത് കഴിച്ച വാങ്ങിന് അസ്വസ്ഥതയും ഉണ്ടായി.

അടുത്തതായി ഒക്ടോബർ 13ന്, യാങ്‌പു ജില്ലയിൽ മറ്റൊരു ഡിന്നറിൽ വച്ച് വീണ്ടും ലി വാങ്ങിന് ട്രൂത്ത് സെറം കലർത്തിയ പാനീയം നൽകി. അന്നും ശേഷം അസ്വസ്ഥതകൾ ഉണ്ടായതായി പറയുന്നു. ഏറ്റവും ഒടുവിലായി നവംബർ ആറിനാണ് നൽകിയത്. അന്ന് വാങ്ങ് ആശുപത്രിയിൽ ചെല്ലുകയും പരിശോധനയിൽ ക്ലോണാസെപാമിന്റെയും സൈലാസിന്റെയും സാന്നിധ്യം കണ്ടെത്തുക​യും ചെയ്തു. അന്വേഷണത്തിൽ ലിയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തി. കോടതി ഇപ്പോൾ ലിയെ ശിക്ഷിച്ചിരിക്കുകയാണ്. 3 വർഷവും 3 മാസവും തടവും 1.20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

Top Picks for You
Top Picks for You