newsroom@amcainnews.com

പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള എഐ തട്ടിപ്പിൽ വയോധികന് പണം നഷ്ടമായി; വിരമിച്ച അധ്യാപകന് നഷ്ടപ്പെട്ടത് 3,000 ഡോളർ

പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള എഐ തട്ടിപ്പിൽ സസ്കാച്ചെവാൻ സ്വദേശിയായ വയോധികന് പണം നഷ്ടമായി. കാനഡയിലെ സസ്കച്ചെവാനിൽ നിന്നുള്ള വിരമിച്ച അധ്യാപകനായ ലിൻ ഫാനോഫിന് ആണ് 3,000 ഡോളർ നഷ്ടപ്പെട്ടത്. ക്രിപ്‌റ്റോകറൻസി തട്ടിപ്പ് വഴിയാണ് പണം നഷ്ടമായത്.

70 വയസ്സുകാരനായ ഫാനോഫ് സ്മാർട്ട് ടിവിയിൽ വാർത്ത കണ്ടിരിക്കുമ്പോൾ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സർക്കാർ പിന്തുണയുള്ള ക്രിപ്‌റ്റോ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖം കാണാനിടയായി. സി.ബി.സി (CBC) യുടെ ലോഗോയും പ്രമുഖ അവതാരകയേയും കണ്ടതോടെ ഇത് യഥാർത്ഥ വാർത്തയാണെന്ന് അദ്ദേഹം വിശ്വസിച്ചു. മറ്റ് പല വികസന പദ്ധതികൾ പോലെ ഇതും രാജ്യത്തിന് ഗുണകരമായ ഒരു സർക്കാർ പദ്ധതിയാണെന്ന് കരുതി അദ്ദേഹം നിക്ഷേപം നടത്താൻ തീരുമാനിച്ചു. എന്നാൽ ഈ വീഡിയോ യഥാർത്ഥമായിരുന്നില്ല.

എഐ ഉപയോഗിച്ച് നിർമ്മിച്ച Deepfake ആയിരുന്നു ഈ വീഡിയോ. പ്രധാനമന്ത്രി കാർണിയുടേയും മറ്റ് അവതാരകരുടേയും രൂപം, ശബ്ദം, സി.ബി.സി.യുടെ ബ്രാൻഡിംഗ് എന്നിവയെല്ലാം തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നു. ഈ കമ്പനിയെ നേരത്തെ തന്നെ മനിറ്റോബ സെക്യൂരിറ്റീസ് കമ്മീഷൻ (Manitoba Securities Commission) തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള എഐ തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

Top Picks for You
Top Picks for You