newsroom@amcainnews.com

കനേഡിയൻ മലയാളികൾക്കായി കലോത്സവ വേദിയൊരുക്കി എഡ്മിന്റൻ നേർമ; റജിസ്ട്രേഷൻ ആരംഭിച്ചു

എഡ്മിന്റൻ: കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കി എഡ്മിന്റൻ നേർമ. മെയ് 17,18,19 തീയതികളിലായി ബാൽവിൻ കമ്യൂണിറ്റിഹാളിൽ നടത്തുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു.ഏപ്രിൽ 25 ആണ് റജിസ്‌ട്രേഷനുള്ള അവസാന തീയതി. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും റജിസ്ട്രേഷൻ പൂർത്തിയാക്കണം. 12 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്കായി ഒരു കാറ്റഗറിയും 22 വയസ്സിൽ മുകളിൽ ഉള്ളവർക്കായി മറ്റൊരു കാറ്റഗറിയും മത്സരങ്ങൾക്കായി തരപ്പെടുത്തിയിട്ടുണ്ട്.

കേരള കലോത്സവങ്ങളുടെ മാതൃകയിൽ വിവിധ സെക്ഷൻസ് ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വിവിധയിനം നൃത്ത മത്സരങ്ങളും പാട്ടു മത്സരങ്ങളും കൂടാതെ വത്യസ്തങ്ങളായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ചിത്രരചന, ക്ലേ മോഡലിങ് തുടങ്ങിയ മത്സരങ്ങളും, പ്രസംഗ മത്സരം, ലേഖന എഴുത്തു മത്സരം, മോണോ ആക്ട് – മൈമ് മത്സരങ്ങളും തുടങ്ങി ഇരുപതോളം മത്സരയിനങ്ങൾ ഈ വർഷം നേർമ ഒരുക്കിയിട്ടുണ്ട്.

റജിസ്‌ട്രേഷനു വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://nerma.org/nerma-kalolsavam-registration/

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

Top Picks for You
Top Picks for You