newsroom@amcainnews.com

കാനഡയിൽ വാടക നിരക്ക് വളർച്ചയിൽ മുന്നിൽ എഡ്മന്റൺ

എഡ്മന്റൺ: മിക്ക കനേഡിയൻ നഗരങ്ങളെ അപേക്ഷിച്ച് എഡ്മന്റൺ കൂടുതൽ അഫോർഡബിളായ വിലയിൽ തുടരുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതലും വേഗത്തിലുമായ വാടക വർധനയും എഡ്മന്റണിലാണെന്ന് റിപ്പോർട്ട്. Rentals.ca യുടെ ഓഗസ്റ്റ് മാസത്തെ റിപ്പോർട്ട് അനുസരിച്ച്, വാടകക്കാർക്ക് ഏറ്റവും ചെലവേറിയ 51 ആമത്തെ നഗരമാണ് എഡ്മന്റൺ. നഗരത്തിൽ ഒരു വൺ ബെഡ്‌റൂം യൂണിറ്റിന് ശരാശരി 1,391 ഡോളറാണ് നിരക്ക്. മുൻ മാസത്തെ അപേക്ഷിച്ച് 1.6 ശതമാനം വർധനവാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് വിലയിൽ 1.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

എഡ്മന്റണിലെ ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് നിലവിൽ പ്രതിമാസം 1,759 ഡോളർ ചെലവാകും. കഴിഞ്ഞ മാസത്തക്കാൾ 0.8 ശതമാനവും ഒരു വർഷം മുമ്പുള്ളതിനേക്കാൾ 0.6 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്. ആൽബെർട്ടയുടെ തലസ്ഥാനമായ എഡ്മന്റണിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വാടക 25.5 ശതമാനം വർധിച്ചു. കാനഡയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണിത്. എഡ്മന്റണിന് പിന്നാലെ മോൺട്രിയലിലാണ് ഏറ്റവും വേഗതയേറിയ വാടക നിരക്ക് വളർച്ച. 15.1 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്.

You might also like

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You