താരിഫ് വിരുദ്ധ പരസ്യ ക്യാംപെയ്‌ൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മാർക്ക് കാർണി ഒന്നിലധികം തവണ വിളിച്ചതായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പരസ്യം വിവാദമായതിനെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ താരിഫുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പരസ്യം പ്രവിശ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് താൻ കരുതുന്നതായി കാർണി ഫോർഡിനോട് പറഞ്ഞു. എന്നാൽ പരസ്യം താത്‌കാലികമായി നിറുത്തിവയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ താന്‍ അത് ചെയ്യില്ലെന്നായിരുന്നു ഫോർഡിൻ്റെ മറുപടി.
അതേ സമയം കാർണിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഇല്ലെന്നും സൗഹൃദം തുടരുകയാണെന്നും ഫോർഡ് പറഞ്ഞു.യു. എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പരസ്യം അസ്വസ്ഥനാക്കി എന്ന് കാര്‍ണി പറഞ്ഞെങ്കിലും ക്ഷമാപണം നടത്തിയ കാര്യത്തിൽ ഒരു സൂചനയും നൽകിയില്ലെന്നും ഫോര്‍ഡ് വെളിപ്പെടുത്തി.







