newsroom@amcainnews.com

ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകില്ലെന്ന് മാക്രോണ്‍; 200% തീരുവ ഭീഷണിയുമായി ട്രംപ്

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഗസ്സ പുനര്‍നിര്‍മാണവും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ‘പീസ് ബോര്‍ഡ്’ സംരംഭത്തില്‍ ചേരില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതോടെ തീരുവ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തി. മാക്രോണ്‍ സഹകരിക്കാത്ത പക്ഷം ഫ്രഞ്ച് വൈനിനും ഷാംപെയ്നും 200 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ‘അദ്ദേഹത്തിന്റെ സ്ഥാനം ഉടന്‍ നഷ്ടപ്പെടും, അധിക തീരുവ ചുമത്തിയാല്‍ അദ്ദേഹം സഹകരിക്കാന്‍ നിര്‍ബന്ധിതനാകും’ എന്നായിരുന്നു ട്രംപ് വ്യക്തമാക്കി.

ഗാസയില്‍ സ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിനും ആഗോളതലത്തിലെ മറ്റ് യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഇത്തരമൊരു സമിതിയെക്കുറിച്ച് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞയാഴ്ച ലോകനേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പുതിയതും ധീരവുമായ സമീപനം സ്വീകരിക്കും എന്നാണ് ബോര്‍ഡിന്റെ വാഗ്ദാനമെങ്കിലും, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്. ട്രംപിന്റെ തീരുവ ഭീഷണി അറ്റ്‌ലാന്റിക് രാജ്യങ്ങള്‍ക്കിടയില്‍ പുതിയൊരു വ്യാപാര യുദ്ധത്തിന് വഴിവെച്ചേക്കാമെന്നും നിരീക്ഷകര്‍ കരുതുന്നു.

You might also like
Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Top Picks for You
Top Picks for You