newsroom@amcainnews.com

ഡോണൾഡ് ട്രംപ് മുട്ട തേടി ലിത്വാനിയയിലേക്ക്; നടപടി ഫിൻലൻഡ് വിസമ്മതം അറിയിച്ചതിന് പിന്നാലെ

വാഷിങ്ടൺ: രാജ്യത്ത് മുട്ട ക്ഷാമം രൂക്ഷമായതോടെ പുതിയ മാർഗങ്ങൾ തേടി അമേരിക്ക. മുട്ടയ്ക്കായി യുഎസ് ഇപ്പോൾ ലിത്വാനിയയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിൻലൻഡ്, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നതായും എന്നാൽ ഫിൻലൻഡ് ഇതിനോടകം വിസമ്മതം അറിയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് മുട്ട കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് അമേരിക്ക ലിത്വാനിയയെ സമീപിച്ചത്.

വാഴ്‌സോയിലെ യുഎസ് എംബസി മുട്ട കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും ലിത്വാനിയൻ കമ്പനികളുടെ മേധാവികളുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും ലിത്വാനിയൻ പൗൾട്രി അസോസിയേഷന്റെ തലവനെ ഉദ്ധരിച്ച് എൽആർടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായും മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷിപ്പനി മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടെ, ദശലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കേണ്ടി വന്നതോടെയാണ് അമേരിക്കയിൽ മുട്ട ക്ഷാമം രൂക്ഷമായത്. ഇതോടെ അമേരിക്കയിൽ മുട്ടയുടെ വില കുതിച്ചുയർന്നു. അതേസമയം, അയൽരാജ്യങ്ങൾ കയറ്റുമതിക്ക് വിസമ്മതിക്കുന്നതിന് പിന്നിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിദേശനയത്തിലെ പാളിച്ചയാണെന്നുള്ള വിമർശനവും ശക്തമാണ്.

You might also like

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Top Picks for You
Top Picks for You