newsroom@amcainnews.com

മാർക്ക് കാർണിയെ ‘കാനഡയുടെ ഭാവി ഗവർണർ’ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രി മാർക്ക് കാർണിയെ കാനഡയുടെ ‘ഭാവി ഗവർണർ’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഏഷ്യൻ കാർപ്പ് മത്സ്യങ്ങളിൽ നിന്ന് ഗ്രേറ്റ് ലേക്ക്‌സിനെ സംരക്ഷിക്കുന്നതിനായി അമേരിക്കൻ ഗവർണർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയിലാണ് ട്രംപ് കാർണിയെ ഇത്തരത്തിൽ അഭിസംബോധന ചെയ്തത്. ട്രംപിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്നും ഇത്തരം അഭിപ്രായങ്ങൾ കൈകാര്യം ചെയ്യാൻ തനിക്കറിയാമെന്നും മാർക്ക് കാർണി വ്യക്തമാക്കി.

മാർക്ക് കാർണിയെ ട്രംപ് ഗവർണർ എന്ന് വിളിക്കുന്നത് ഇതാദ്യമല്ല. ചൈനയുമായുള്ള വ്യാപാര ഇടപാടുകളെ സംബന്ധിച്ച് ജനുവരിയിൽ പങ്കുവെച്ച കുറിപ്പിലും സമാനമായ വിശേഷണം ഉണ്ടായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള താവളമായി കാനഡയെ മാറ്റാൻ ‘ഗവർണർ കാർണി’ ശ്രമിച്ചാൽ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് അന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ട്രംപ് ഗവർണർ എന്ന് വിളിച്ചിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

You might also like

ബഹ്‌റൈനില്‍ കെട്ടിടത്തിന് നേരെ ഇറാന്‍ ആക്രമണം; ഒരു മരണം, എട്ട് പേര്‍ക്ക് പരുക്ക്

ഒന്റാറിയോ ഹെൽത്ത് അറ്റ്-ഹോമിന് നേരെ സൈബർ ആക്രമണം; റാൻസംവെയർ ആക്രമണത്തിൽ ലക്ഷക്കണക്കിന് രോഗികളുടെയും ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: മൂന്ന് പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

മിഡിൽ ഈസ്റ്റ് സംഘർഷം: സൈനിക ഇടപെടൽ തള്ളാതെ കാനഡ

കാനഡയുടെ ഭാവി കുടിയേറ്റക്കാരിൽ! ജനനനിരക്ക് കുറയുന്നു, മരണനിരക്ക് കൂടുന്നു… പുതിയ പഠന റിപ്പോർട്ട്

എഡ്മന്റണിൽ റെക്കോർഡ് വിലക്കയറ്റം; ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ലിറ്ററിന് 170 സെന്റ് കടന്നു, സാധാരണക്കാർ ദുരിതത്തിൽ

Top Picks for You
Top Picks for You