newsroom@amcainnews.com

പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം; യുഡിഎഫ് കൺവീനർ എംഎം ഹസൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹസൻ പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും എംഎം ഹസൻ പറഞ്ഞു.

വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും ഹസൻ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നു പറഞ്ഞവരാണ് സിപിഎമ്മുകാർ. ഇപ്പോൾ ഒരു ആത്മഹത്യ കൊലപാതകം ആക്കാൻ ഉള്ള ശ്രമമാണ്. പെരിയ കേസ് വിധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ആത്മഹത്യയെ കൊലപാതകമാക്കാൻ ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു. ഐസി ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയട്ടെ എന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം.

You might also like

ഡോക്ടര്‍മാരില്ല: ആല്‍ബര്‍ട്ട ആരോഗ്യമേഖല പ്രതിസന്ധിയില്‍

ടെക്സസിൽ കനത്ത പ്രളയം: 24 മരണം, നിരവധി പേരെ കാണാതായി

‘ട്രൂത്ത് സോഷ്യലോ, ഞാന്‍ കേട്ടിട്ടേയില്ല’; ട്രംപിന്റെ പരിഹാസത്തിന് പിന്നാലെ മസ്‌കും

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി യുഎസ് കോണ്‍ഗ്രസ്

പ്രവിശ്യാ സഹകരണ ഉടമ്പടികളിൽ ഒപ്പുവച്ച് ആൽബർട്ട-ഒൻ്റാരിയോ

വിമാനയാത്രക്കാർക്ക് ഏറെ അരോചകമായിരുന്ന ഒരു സുരക്ഷാ നടപടിക്രമത്തിന് അറുതിയായി! ഇനി മുതൽ സുരക്ഷാ പരിശോധനയ്ക്കിടെ ഷൂസ് ധരിക്കാം

Top Picks for You
Top Picks for You