newsroom@amcainnews.com

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ മികച്ച ദേവാലയത്തിനുള്ള അവാര്‍ഡ് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിക്ക്

മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും മികച്ച ഇടവകക്കുള്ള ബെസ്റ്റ് പാരിഷ് അവാര്‍ഡ് സുവര്‍ണ ജൂബിലിയിലേക്കു കടക്കുന്ന ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയ്ക്കു ലഭിച്ചു. ഇടവക ജനങ്ങളുടെ ആത്മീയ പരിപോഷണത്തിനായി ആരാധനയിലൂടെയും വചന പഠനത്തിലൂടെയും ഇടവക തലത്തില്‍ നടത്തപ്പെട്ട പരുപാടികള്‍, സാമൂഹ്യ നന്മക്കായി നടപ്പാക്കിയ ജീവ കാരുണ്യ പദ്ധതികള്‍, സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ നടപ്പാക്കാന്‍ പാരിഷ് ഭാരവാഹികള്‍ നല്‍കിയ മികച്ച നേതൃത്വം, ഭദ്രാസന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.

ഭദ്രാസന അസംബ്ലി സമ്മേളനത്തില്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പായില്‍ നിന്നും ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോബിന്‍ ജോസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ബോബന്‍ ജോര്‍ജ്, ഷോണ്‍ തോമസ്, യൂത്ത് ഫെലോഷിപ്പ് ഭദ്രാസന സെക്രട്ടറിയും അസംബ്ലി അംഗവുമായ ഇവാഞ്ചലിന്‍ ജോണ്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അര നൂറ്റാണ്ട് പിന്നിടുന്ന ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് മികച്ച പിന്‍തുണയും നേതൃത്വവും നല്‍കുന്ന ഇടവകയാണ്. 2026-2029 വര്‍ഷത്തേക്കുള്ള ഭദ്രാസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക അംഗമായ ഷോണ്‍ തോമസ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരുപാടികളാണ് ക്രമീകരിക്കുന്നത് എന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

You might also like

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Top Picks for You
Top Picks for You