വധഭീഷണികൾക്കിടയിൽ കനേഡിയൻ സർക്കാരിന്റെ സംരക്ഷണം പരസ്യമായി നിരസിച്ച് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസൽ. ഒളിച്ച് കഴിയാൻ പദ്ധതിയില്ലെന്നും, നവംബർ 23-ന് നടക്കാനിരിക്കുന്ന ഖലിസ്ഥാൻ റെഫറണ്ടത്തിൽ പങ്കെടുക്കുമെന്നും ഗോസൽ പറഞ്ഞു.
ബ്രാംപ്ടണിൽ നിന്നുള്ള 36 വയസ്സുള്ള ഗോസൽ, ഇന്ത്യയിലെ പഞ്ചാബ് മേഖലയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഖലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ നേതാവാണ്. ആയുധങ്ങൾ കൈവശം വെച്ചതുൾപ്പെടെ വിവിധ കേസുകളിൽ അറസ്റ്റിലായ ഗോസൽ ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.







