newsroom@amcainnews.com

നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഉത്കണ്ഠ! ആല്‍ബെര്‍ട്ടയിലെ 41 ശതമാനം പേരും സാമ്പത്തിക സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ട്

എഡ്മൺടൺ: നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ തങ്ങള്‍ ഉത്കണ്ഠാകുലരാണെന്ന് ആല്‍ബെര്‍ട്ടയില്‍ താമസിക്കുന്ന 41 ശതമാനം പേര്‍ പറയുന്നു. മറ്റ് പ്രവിശ്യകളേക്കാള്‍ കൂടുതല്‍ ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഇപ്‌സോസ് നടത്തിയ സര്‍വേയില്‍ പറയുന്നു. സര്‍വേ റിപ്പോര്‍ട്ടില്‍, പത്ത് ആല്‍ബെര്‍ട്ട നിവാസികളില്‍ മൂന്ന് പേര്‍ക്ക് അവരുടെ ബില്ലുകളടയ്ക്കാനോ കടം വീട്ടാനോ പോലും മതിയായ വരുമാനം ലഭിക്കുന്നില്ലെന്ന് പറയുന്നു.

പത്തില്‍ നാല് പേരും പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിതി സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നുണ്ടെന്നാണ്. കനേഡിയന്‍ പ്രവിശ്യകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡ് മഹാമാരി മുതല്‍ ആളുകള്‍ക്ക് സാമ്പത്തികമായി റിക്കവറാകാനുള്ള കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എഡ്മന്റണ്‍ ആസ്ഥാനമായുള്ള ഒരു ഇന്‍സോള്‍വന്‍സി ട്രസ്റ്റി പറയുന്നു. കാനഡയിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള പ്രവിശ്യയാണ് ആല്‍ബെര്‍ട്ട.

You might also like

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You