newsroom@amcainnews.com

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം

ബൊഗോട്ട (കൊളംബിയ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം. ജൂൺ 7ന് പ്രസംഗം നടത്തുന്നതിനിടെയാണ് 15 വയസ്സ് തോന്നിക്കുന്നയാൾ മിഗേലിനെ വെടിവച്ചത്. തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ആന്തരിക രക്തസ്രാവം തടയുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, മിഗേലിന്റെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ പറഞ്ഞു.

രക്തസ്രാവം നിയന്ത്രിക്കാൻ പ്രയാസമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻ വലതുപക്ഷ പ്രസിഡന്റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെന്റർ പാർട്ടി അംഗമായ മിഗേൽ ഉറിബെ, കഴിഞ്ഞ ഒക്ടോബറിലാണ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ആഗ്രഹം തുറന്നുപറഞ്ഞത്.

പ്രശസ്ത പത്രപ്രവർത്തക ഡയാന ടർബെയുടെ മകനും 1978 മുതൽ 1982 വരെ കൊളംബിയയെ നയിച്ച ജൂലിയോ സീസർ ടർബെയുടെ ചെറുമകനുമാണ് മിഗേൽ. രാഷ്ട്രീയ കൊലപാതകങ്ങളും ബോംബാക്രമണങ്ങളും സാധാരണമായിരുന്ന 1980 കളിലെയും 1990 കളിലെയും അക്രമങ്ങളിലേക്ക് കൊളംബിയ തിരിച്ചുവരുമോ എന്ന ആശങ്ക മിഗേലിനു നേരെനടന്ന വെടിവയ്പ്പോടെ ശക്തമായി.

You might also like

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

Top Picks for You
Top Picks for You